എന്തുകൊണ്ട് തോറ്റു? തിരിച്ചുവരാന്‍ കഴിയുമോ; കാരണങ്ങള്‍ കണ്ടെത്തി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ എഐസിസി
കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍ എഐസിസി നേരിട്ട് നടത്തും. ഓരോ മണ്ഡലങ്ങളിലേയും സ്ഥിതി വിലയിരുത്തി മുന്നോട്ട് പോകാനാണ് തീരുമാനം. ഈ പ്രക്രിയ കേന്ദ്രനേതൃത്വം ജനുവരി 7 ന് കോഴിക്കോട് തുടങ്ങും. ഇതിന് മുന്നോടിയായി 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതും തോറ്റതുമായ നേതാക്കളുടെ മേഖലാ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ആദ്യം മലബാര്‍ മേഖലയിലെ 5 ജില്ലകളിലെ അറുപതോളം മണ്ഡലങ്ങളിലെ അനുഭവങ്ങളാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുക. തുടര്‍ന്ന് മധ്യം, തെക്കന്‍ […]

കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍ എഐസിസി നേരിട്ട് നടത്തും. ഓരോ മണ്ഡലങ്ങളിലേയും സ്ഥിതി വിലയിരുത്തി മുന്നോട്ട് പോകാനാണ് തീരുമാനം. ഈ പ്രക്രിയ കേന്ദ്രനേതൃത്വം ജനുവരി 7 ന് കോഴിക്കോട് തുടങ്ങും. ഇതിന് മുന്നോടിയായി 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതും തോറ്റതുമായ നേതാക്കളുടെ മേഖലാ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ആദ്യം മലബാര്‍ മേഖലയിലെ 5 ജില്ലകളിലെ അറുപതോളം മണ്ഡലങ്ങളിലെ അനുഭവങ്ങളാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുക. തുടര്‍ന്ന് മധ്യം, തെക്കന്‍ ജില്ലകളിലും മേഖലാ യോഗങ്ങള്‍ ചേരും.
എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ എന്നിവരെ കൂടാതെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരേയും വിളിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയ കാരണം മനസിലാക്കി തുടര്‍നടപടികളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
എഐസിസി സംഘം ഇന്ന് കെപിസിസി വൈസ് പ്രസിഡണ്ടുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, എന്നിവരുടെ യോഗങ്ങളില്‍ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ അടിസ്ഥാനത്തില്‍ ഉദ്ദേശിക്കുന്ന സംഘടനാ അഴിച്ചുപണിക്ക് ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകളില്‍ ധാരണയാകുമെന്നാണ് കരുതുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പ് താല്പര്യത്തേക്കാള് പൊതുതാല്പര്യത്തിന് പ്രാധാന്യം വേണമെന്നായിരുന്നു ഷാഫി പറമ്പിലിന്റെ ആവശ്യം.
വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് മുന്നില്‍ ഗ്രൂപ്പ് തീരുമാനം മാറ്റിവയ്ക്കണം. നേതൃത്വത്തിന് താല്പര്യമുള്ള സ്ഥാനാര്‍ഥിയല്ല, ജനങ്ങള്‍ക്ക് താല്പര്യമുള്ള സ്ഥാനാര്‍ഥിയാണ് മത്സരിക്കേണ്ടത്. പുതുമുഖങ്ങള്‍ക്ക് അവസരങ്ങള്‍ കൊടുത്താലേ പാര്‍ട്ടിക്ക് ജയിക്കാന്‍ സാധിക്കൂ. പാര്‍ട്ടിയില്‍ തലമുറമാറ്റം വേണം. വിജയസാധ്യതയുള്ള സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസിനു വേണമെന്നും കോണ്‍ഗ്രസില്‍ യൂത്ത് മൂവ്മെന്റിനു സമയമായെന്നും ഷാഫി പറഞ്ഞു.