Top

നിയമസഭയിലേക്ക് ആര് വേണ്ട? ആരെ വെട്ടണം? കരിമ്പട്ടിക ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്, കോണ്‍ഗ്രസിന് നിര്‍ണായകമായേക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മാസങ്ങള്‍ മാത്രം ശേഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുകയാണ് സംസ്ഥാനത്തെ വിവിധ പാര്‍ട്ടി നേതൃത്വങ്ങള്‍. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥികളായി ഒരു തരത്തിലും പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടികയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ എഐസിസി സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരിക്കാതിരുന്ന മുതിര്‍ന്ന നേതാക്കളുടെ വിശദാംശങ്ങളും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി […]

2 Jan 2021 8:41 PM GMT

നിയമസഭയിലേക്ക് ആര് വേണ്ട? ആരെ വെട്ടണം? കരിമ്പട്ടിക ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്, കോണ്‍ഗ്രസിന് നിര്‍ണായകമായേക്കും
X

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മാസങ്ങള്‍ മാത്രം ശേഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുകയാണ് സംസ്ഥാനത്തെ വിവിധ പാര്‍ട്ടി നേതൃത്വങ്ങള്‍. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥികളായി ഒരു തരത്തിലും പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടികയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ എഐസിസി സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരിക്കാതിരുന്ന മുതിര്‍ന്ന നേതാക്കളുടെ വിശദാംശങ്ങളും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സംസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തില്‍ നടത്തേണ്ട തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്. കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് എഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

എംപിമാരോട് തങ്ങളുടെ മണ്ഡലങ്ങളിലുള്‍പ്പെട്ട എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാവുന്ന രണ്ടുപേരുടെ പേരുകള്‍ വീതം നല്‍കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടും. കെപിസിസി നല്‍കുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കൊപ്പം എംപിമാരുടെ നിര്‍ദ്ദേശങ്ങളും ഹൈക്കമാന്‍ഡ് പരിശോധിക്കും.

ഓരോ മണ്ഡലങ്ങളിലും ജയസാധ്യത നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കണമെന്നും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും പട്ടികയാക്കി നല്‍കണം. ഈ രണ്ട് പട്ടികകളും പരിഗണിച്ചാവും സ്ഥാനാര്‍ത്ഥിത്വത്തില്‍ നേതൃത്വം തീരുമാനമെടുക്കുക.

രാഷ്ട്രീയകാര്യസമിതി ചേര്‍ന്നാവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ കെപിസിസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് തോല്‍വിക്ക് കാരണമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.

Popular Stories

    Next Story