Top

കോണ്‍ഗ്രസില്‍ ഇക്കുറി പകുതിയോളം സ്ഥാനാര്‍ത്ഥികള്‍ പുതുമുഖങ്ങള്‍; പ്രഖ്യാപനം നടത്തി എഐസിസി നേതാവ്

കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 50 ശതമാനം സീറ്റ് പുതുമുഖങ്ങള്‍ക്ക് നല്‍കുമെന്ന് എഐസിസി സെക്രട്ടറി പിവി മോഹനന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നടപടികള്‍ തുടങ്ങിയെന്നും ജില്ലാ നേതാക്കളുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. മലബാറില്‍ കോണ്‍ഗ്രസ് ഇക്കുറി അത്ഭുതം കാണിക്കും. രാഹുല്‍ ഗാന്ധി പറഞ്ഞ രീതിയിലാകും പ്രചരണം. അന്‍പത് ശതമാനം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. മലബാറില്‍ 20 സീറ്റ് അധികം നേടുമെന്നും പിവി മോഹനന്‍ പറഞ്ഞു. അതേ സമയം കോണ്‍ഗ്രസ് […]

29 Jan 2021 1:10 AM GMT

കോണ്‍ഗ്രസില്‍ ഇക്കുറി പകുതിയോളം സ്ഥാനാര്‍ത്ഥികള്‍ പുതുമുഖങ്ങള്‍; പ്രഖ്യാപനം നടത്തി എഐസിസി നേതാവ്
X

കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 50 ശതമാനം സീറ്റ് പുതുമുഖങ്ങള്‍ക്ക് നല്‍കുമെന്ന് എഐസിസി സെക്രട്ടറി പിവി മോഹനന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നടപടികള്‍ തുടങ്ങിയെന്നും ജില്ലാ നേതാക്കളുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മലബാറില്‍ കോണ്‍ഗ്രസ് ഇക്കുറി അത്ഭുതം കാണിക്കും. രാഹുല്‍ ഗാന്ധി പറഞ്ഞ രീതിയിലാകും പ്രചരണം. അന്‍പത് ശതമാനം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. മലബാറില്‍ 20 സീറ്റ് അധികം നേടുമെന്നും പിവി മോഹനന്‍ പറഞ്ഞു.

അതേ സമയം കോണ്‍ഗ്രസ് മതമൗലികവാദികളുമായി കൂട്ടുകെട്ട് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ട് പോയതെന്ന
എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്റെ പ്രസ്താവനയെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗതെത്തി. ഒരു കപട മതേതരവാദിയുടെ ഹൃദയത്തില്‍ നിന്ന് മാത്രമെ അത്തരമൊരു പ്രസ്താവന പുറത്ത് വരികയുള്ളൂവെന്നും ബാബറി മസ്ജിദ് അടക്കമുള്ള വിഷയങ്ങളില്‍ ലീഗിന്റെ നിലപാട് കണ്ടില്ലാന്ന് വെക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാണക്കാട് ഹൈദര്‍അലി തങ്ങളുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി ഡിവിഷന്‍ ബിജെപിയുടെ കോണ്‍ഗ്രസ് വിമുക്ത പരീക്ഷണത്തിനുള്ള ഇടമാണെന്ന ആരോപത്തിലും മുല്ലപ്പള്ളി പ്രതികരിച്ചു. തില്ലേങ്കേരി ബിജെപിയുടെ മുതിര്‍ന്ന നേതാവ് വത്സന്‍ തില്ലങ്കേരിയുടെ ജന്മനാടാണെന്നും കേരളത്തില്‍ തില്ലങ്കേരി മോഡല്‍ ബിജെപി-സിപിഐഎം ധാരണയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Popular Stories

    Next Story