‘അമിത്ഷായുടെ ആവശ്യം ഇവിടെയില്ല’; ലക്ഷദ്വീപിന് പിന്തുണ; തലമുണ്ഡനം ചെയ്ത് എഐസിസി അംഗം
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും ബിജെപി നേതാവുമായ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷാരങ്ങള്ക്കെതിരെ ജനകീയ നിരാഹാരം പുരോഗമിക്കവെ തലമുണ്ഡനം ചെയ്തും ദ്വീപ് നിവാസികളുടെ പ്രതിഷേധം. എഐസിസി മെമ്പറും സംസ്ഥാന കമ്മിറ്റി ട്രഷററുമായ എംപി ബദറുല്‍ മുനീറാണ് നിരാഹാര സമരം പുരോഗമിക്കവെ തലമുണ്ഡനം ചെയ്തത്. പ്രഫുല്‍ പട്ടേല്‍ രാജിവെച്ച് തിരിച്ചുപോകുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ‘തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി’; കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി ‘ആദ്യം അവര്‍ ചെയ്തത് മത്സ്യതൊഴിലാളികളുടെ ഷെഡ് പൊളിച്ചു മാറ്റിയതാണ്. പിന്നീടങ്ങോട്ട് ഭൂസ്വത്ത് എടുത്ത് […]
7 Jun 2021 4:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും ബിജെപി നേതാവുമായ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷാരങ്ങള്ക്കെതിരെ ജനകീയ നിരാഹാരം പുരോഗമിക്കവെ തലമുണ്ഡനം ചെയ്തും ദ്വീപ് നിവാസികളുടെ പ്രതിഷേധം. എഐസിസി മെമ്പറും സംസ്ഥാന കമ്മിറ്റി ട്രഷററുമായ എംപി ബദറുല്‍ മുനീറാണ് നിരാഹാര സമരം പുരോഗമിക്കവെ തലമുണ്ഡനം ചെയ്തത്. പ്രഫുല്‍ പട്ടേല്‍ രാജിവെച്ച് തിരിച്ചുപോകുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
‘തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി’; കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി
‘ആദ്യം അവര്‍ ചെയ്തത് മത്സ്യതൊഴിലാളികളുടെ ഷെഡ് പൊളിച്ചു മാറ്റിയതാണ്. പിന്നീടങ്ങോട്ട് ഭൂസ്വത്ത് എടുത്ത് കളയല്‍ ഉള്‍പ്പെടെ പലതരത്തിലുള്ള നിയമപരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. ഇവിടെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ല. അവരെ പിരിച്ചുവിടുകയാണ്. ലക്ഷ്യദ്വീപ് അഡ്മിനിസ്ട്രേറ്ററെ നിലക്ക് നിര്‍ത്താന്‍ കഴിയാത്ത ആഭ്യന്തര മന്ത്രിയാണെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെയൊരാള്‍. തികഞ്ഞ പരാജയമാണ്.വളരെ സമാധാനപരമായിട്ടാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്. അവര്‍ പിന്മാറിയില്ലെങ്കില് പ്രതിഷേധം അടുത്ത ഘട്ടത്തിലേക്ക് നീക്കും.’ ബദറുല്‍ മുനീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായാണ് ലക്ഷദ്വീപില്‍ ഇത്തരത്തിലൊരു സംഘടിത പ്രതിഷേധം നടക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് നിരാഹാരം. സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ബിജെപി പ്രവര്‍ത്തകരും അണിനിരക്കുന്നുണ്ട്.