
യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ദേശീയ നയം വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടയുള്ള വര്‍ഗീയ കക്ഷികളുമായി സഖ്യം പാടില്ല എന്നതാണ് കോണ്‍ഗ്രസ്സ് ദേശീയനയം എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മറിച്ചുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
വെല്‍ഫയര്‍ പാര്‍ട്ടിയുമായി പ്രാദേശികമായി നീക്ക് പോക്കുണ്ടെന്നും അക്കാര്യം കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അറിയാമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് പറഞ്ഞിരുന്നു. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഹസന്റെ പ്രതികരണം. ഓരോ പാര്‍ട്ടിക്കും ഓരോ കക്ഷിയേക്കുറിച്ച് അഭിപ്രായമുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ആ വിഷയത്തില്‍ ചര്ച്ചയിലേക്കില്ലെന്നുമായിരുന്നു ഹസന് പറഞ്ഞത്. എന്നാല്‍ ഇതിനെ തള്ളുന്നതായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ നയം ആവര്‍ത്തിച്ചുകൊണ്ട് മുന്‍ മുറഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയിരുന്നു. വെല്‍ഫയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് ധാരണയില്ലെന്നും യുഡിഎഫിലെ കക്ഷികളുമായി ആണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം സംബന്ധിച്ച് യുഡിഎഫ് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും യുഡിഎഫില്‍ ഇല്ലാത്ത കക്ഷികളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ആരോപണം ഉന്നയിച്ച എല്ഡിഎഫിനെതിരെസംസാരിക്കവെയായിരുന്നു ഉമ്മന്‍ ചാണ്ടിയു
ടെ പ്രതികരണം. കഴിഞ്ഞ തവണ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തോളില്‍ കയ്യിട്ട് നടന്നവരാണ് എല്‍ഡിഎഫെന്നും അദ്ദേഹം ആരോപിച്ചു.