Top

‘നിയമസഭാ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കാന്‍ പാടില്ലാത്തവരുടെ കരിമ്പട്ടിക വേണം’; കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് എഐസിസി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കരുതാത്തവരുടെ കരിമ്പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കാന്‍ പറ്റാത്തവരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എഐസിസി നിര്‍ദ്ദേശം നല്‍കി. ഇതുപ്രകാരം കെപിസിസി പ്രത്യേക പട്ടിക തയ്യാറാക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും ജയസാധ്യത നോക്കി സ്ഥാനാര്‍ത്ഥികളെ ചൂണ്ടിക്കാണിക്കണമെന്ന നിര്‍ദ്ദേശത്തിനൊപ്പമാണ് എഐസിസി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ പട്ടികകള്‍ അടിസ്ഥാനമാക്കിയായിരിക്കും സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി, […]

31 Dec 2020 2:56 AM GMT

‘നിയമസഭാ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കാന്‍ പാടില്ലാത്തവരുടെ കരിമ്പട്ടിക വേണം’; കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് എഐസിസി
X

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കരുതാത്തവരുടെ കരിമ്പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കാന്‍ പറ്റാത്തവരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എഐസിസി നിര്‍ദ്ദേശം നല്‍കി. ഇതുപ്രകാരം കെപിസിസി പ്രത്യേക പട്ടിക തയ്യാറാക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും ജയസാധ്യത നോക്കി സ്ഥാനാര്‍ത്ഥികളെ ചൂണ്ടിക്കാണിക്കണമെന്ന നിര്‍ദ്ദേശത്തിനൊപ്പമാണ് എഐസിസി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ പട്ടികകള്‍ അടിസ്ഥാനമാക്കിയായിരിക്കും സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി, ഡിസിസി നേതാക്കളുടെ പ്രതികരണമെടുത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതിരുന്ന മുതിര്‍ന്ന നേതാക്കളുടെ വിശദാംശങ്ങളും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പട്ടിക സംസ്ഥാന നേതൃത്വം നല്‍കും. സജീവമാകാതിരുന്ന ഡിസിസി ഭാരവാഹികള്‍ക്ക് നേരെ നടപടി വേണമെന്ന നിലപാടിലാണ് കെപിസിസിയും. സ്വന്തം ചുറ്റുവട്ടത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പോലും സഹകരിക്കാത്ത നേതാക്കന്‍മാരുണ്ടെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍ജീവമായ ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കും.

എം എം ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് പരാതി ലഭിച്ചിരുന്നു. കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരുമാണ് താരിഖ് അന്‍വറിനും കെ സി വേണുഗോപാലിനും കത്ത് നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും എം.എം ഹസ്സനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. സമുദായ സംഘടനാ നേതാക്കളെ സന്ദര്‍ശിച്ചതും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണ സംബന്ധിച്ച ഹസ്സന്റെ പ്രസ്താവനകളും തിരിച്ചടിയായി എന്നാണ് പരാതി. ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതിലും മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ ഹസ്സന്‍ പൂര്‍ണ്ണ പരാജയമായെന്നും ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാനെത്തിയ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വ്വറിന് എംപിമാരും എംഎല്‍എമാരും ഒന്നടങ്കം ഹസ്സനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഹസനെ മാറ്റിയില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പരാജയം ആവര്‍ത്തിക്കുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം ഘടക കക്ഷികളുടെ അഭിപ്രായം മാനിച്ച് ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനും ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുണ്ട്. കെപിസിസി പ്രചാരണ സമിതിയുടെ അധ്യക്ഷനായി നിയമിക്കാനാണ് ആലോചിക്കുന്നത്. ഇതുവഴി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഹൈക്കമാന്റ്. ജനുവരി നാലിന് കെപിസിസി ജനറല്‍ സെക്രട്ടറി മാരുടെയും
നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള സെക്രട്ടറി മാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ബ്ലോക്ക് മണ്ഡലം വാര്‍ഡ് തലങ്ങളില്‍ പുനസംഘടന നടത്താനാണ് കെപിസിസി തീരുമാനം. യോഗത്തില്‍ താരിഖ് അന്‍വറും പങ്കെടുക്കുന്നുണ്ട്.

Popular Stories

    Next Story