മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, തരൂര്‍…, കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ ഇവര്‍; കെവി തോമസിനെയും ഉള്‍പ്പെടുത്തി എഐസിസി
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രത്യേക തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. 40 അംഗ കമ്മിറ്റിക്കാണ് എ ഐസിസി രൂപംകൊടുത്തിരിക്കുന്നത്.ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നാല് പേര് എക്സിക്യുട്ടീവ് അംഗങ്ങളാണ്. സോണിയ ഗാന്ധിയാണ് അംഗങ്ങളെ പ്രഖ്യാപിച്ചത്. കെപിസിസി തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിക്ക് പുറമേയാണ് പുതിയ കമ്മിറ്റി. പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കേണ്ട ചുമതലയും ഈ പ്രത്യേക കമ്മിറ്റിക്കാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപന ചുമതലയും തെരഞ്ഞെടുപ്പ് കമ്മിറ്റിക്കായിരിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്, എകെ ആന്റണി, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, ശശി തരൂര്‍, കെവി […]

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രത്യേക തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. 40 അംഗ കമ്മിറ്റിക്കാണ് എ ഐസിസി രൂപംകൊടുത്തിരിക്കുന്നത്.ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നാല് പേര് എക്സിക്യുട്ടീവ് അംഗങ്ങളാണ്. സോണിയ ഗാന്ധിയാണ് അംഗങ്ങളെ പ്രഖ്യാപിച്ചത്. കെപിസിസി തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിക്ക് പുറമേയാണ് പുതിയ കമ്മിറ്റി. പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കേണ്ട ചുമതലയും ഈ പ്രത്യേക കമ്മിറ്റിക്കാണ്.
തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപന ചുമതലയും തെരഞ്ഞെടുപ്പ് കമ്മിറ്റിക്കായിരിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്, എകെ ആന്റണി, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, ശശി തരൂര്‍, കെവി തോമസ്, പന്തളം സുധാകരന് ഉള്‍പ്പടെയുള്ളവരാണ് സമിതിയിലുള്ളത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിനും പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നതിനുമായി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ പത്തംഗസമിതിയെ എഐസിസി നേരത്തെ നിയോഗിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍, കെഎസ്യു അധ്യക്ഷന്‍ കെഎം അഭിജിത്ത്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, സേവാദള്‍ അധ്യക്ഷന്‍ അബ്ദുള്‍ സലാം എന്നിവരെയാണ് 36 അംഗങ്ങള്‍ക്ക് പുറമേ സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എക്സിക്യുട്ടീവ് ഒഫീഷ്യല്‍ അംഗങ്ങള്‍.
തെരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങള്‍
- മുല്ലപ്പള്ളി രാമചന്ദ്രന്
- രമേശ് ചെന്നിത്തല
- ഉമ്മന്‍ചാണ്ടി
- കെ സി വേണുഗോപാല്‍
- വയലാര്‍ രവി
- എ കെ ആന്റണി
- കെ മുരളീധരന്
- വി എം സുധീരന്
- കെ സുധാകരന്
- എം എം ഹസ്സന്
- കൊടിക്കുന്നില്‍ സുരേഷ്
- ബെന്നി ബെഹന്നാന്
- പി ജെ കുര്യന്
- പി പി തങ്കച്ചന്
- പി സി ചാക്കോ
- ശശി തരൂര്‍
- കെ വി തോമസ്
- എം കെ രാഘവന്
- അടൂര്‍ പ്രകാശ്
- വി ഡി സതീശന്
- ടി എന്‍ പ്രതാപന്
- ആര്യാടന് മുഹമ്മദ്
- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
- കെ സി ജോസഫ്
- വി എസ് ശിവകുമാര്‍
- എ പി അനില്‍ കുമാര്‍
- ജോസഫ് വാഴക്കന്
- പി സി വിഷ്ണുനാഥ്
- ഷാനിമോള്‍ ഉസ്മാന്
- പന്തളം സുധാകരന്
- രമ്യ ഹരിദാസ്
- ലാലി വിന്‍സെന്‍
- വി ടി ബലറാം
- റോജി എം ജോണ്‍
- ടി സിദ്ധിഖ്
- വിദ്യാ ബാലകൃഷ്ണന്
എക്സിക്യുട്ടീവ് ഒഫീഷ്യല്‍ അംഗങ്ങള്‍
- ഷാഫി പറമ്പില്‍ ( പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ്)
- കെ എം അഭിജിത്ത് (പ്രസിഡന്റ് കെഎസ്യു)
- ലതിക സുഭാഷ് ( പ്രസിഡന്റ് മഹിള കോണ്‍ഗ്രസ്)
- അബ്ദുള്‍ സലാം ( ചീഫ് ഓര്‍ഗനൈസര്‍ സേവദള്‍)
