‘കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേലിന്റെ പങ്ക് ഓര്‍മ്മിക്കപ്പെടും ‘; അനുശോചിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദ് പട്ടേലിന്റെ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നുവെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ഓര്‍മ്മിക്കപ്പെടുമെന്നും നരേന്ദ്രമോദി പറഞ്ഞു. ‘അഹമ്മദ് പട്ടേല്‍ ജിയുടെ വിയോഗം വല്ലാതെ ദുഃഖിതനാക്കുന്നു. അദ്ദേഹം വര്‍ഷങ്ങളോളം പൊതു സമൂഹത്തിനായി ചെലവഴിച്ചു. സമൂഹിക സേവനം നടത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് വിസ്മരിക്കാന്‍ കഴിയാത്തതാണ്. അദ്ദേഹത്തിന്റെ മകനോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.’ നരേന്ദ്രമോദി പറഞ്ഞു. ഇന്ന് പുലര്‍ച്ചെയായിരുന്നു. അഹമ്മദ് […]

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദ് പട്ടേലിന്റെ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നുവെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ഓര്‍മ്മിക്കപ്പെടുമെന്നും നരേന്ദ്രമോദി പറഞ്ഞു.
‘അഹമ്മദ് പട്ടേല്‍ ജിയുടെ വിയോഗം വല്ലാതെ ദുഃഖിതനാക്കുന്നു. അദ്ദേഹം വര്‍ഷങ്ങളോളം പൊതു സമൂഹത്തിനായി ചെലവഴിച്ചു. സമൂഹിക സേവനം നടത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് വിസ്മരിക്കാന്‍ കഴിയാത്തതാണ്. അദ്ദേഹത്തിന്റെ മകനോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.’ നരേന്ദ്രമോദി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയായിരുന്നു. അഹമ്മദ് പട്ടേലിന്റെ അപ്രതീക്ഷിത വിയോഗം. കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരവെയായിരുന്നു മരണം. മകന് ഫൈസല്‍ പട്ടേലാണ് മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലിരിക്കെ സ്ഥിതി ഗുരുതരമായതോടെ നവംബര്‍ 15 നാണ് അദ്ദേഹത്തെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
സോണിയാ ഗാന്ധിയുടെ അടുത്ത വിശ്വസ്തന് കൂടിയായ അഹമ്മദ് പട്ടേലിന്റെ വിയോഗത്തോടെ തനിക്ക് പകരം വെക്കാനാവാത്ത സുഹൃത്തിനെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും വിശ്വാസം, സമര്‍പ്പണം, പാര്‍ട്ടിയോടുള്ള പ്രതിബദ്ധത, സഹായമനസ്കത തുടങ്ങിയവയെല്ലാം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നതാണെന്നുമായിരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരണം.