Top

അഹമ്മദ് പട്ടേലിന്റെ സംസ്കാരചടങ്ങുകൾക്ക് സാക്ഷിയാകാൻ ജനക്കൂട്ടം ; രാഹുല്‍ എത്തി

ജന്മസ്ഥലമായ പിരമണിലെ ബാറൂച്ചയിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്.

26 Nov 2020 6:42 AM GMT

അഹമ്മദ് പട്ടേലിന്റെ സംസ്കാരചടങ്ങുകൾക്ക് സാക്ഷിയാകാൻ ജനക്കൂട്ടം ; രാഹുല്‍ എത്തി
X

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ഭൗതികശരീരം അടക്കം ചെയ്തു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വലിയ ജനസമൂഹം തന്നെയാണ് അണി നിരന്നത്. രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, കമൽ നാഥ്, ശങ്കർ സിംഗ് വാഗ്‌ലെ, ഗുജറാത്ത് കോൺഗ്രസ്സ് പ്രസിഡൻറ് അമിത് ചാവ്ദ, ഗുജറാത്ത് എഐസിസി മേധാവി രാജീവ് സത്തവ്, തുടങ്ങിയ പ്രമുഖരും അന്ത്യകർമ്മങ്ങളിൽ സന്നിഹിതരായിരുന്നു.

ജന്മസ്ഥലമായ പിരമണിലെ ബാറൂച്ചയിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. വിമാനമാർഗേയാണ് പട്ടേലിന്റെ ഭൗതികശരീരം വഡോദരയിൽ എത്തിച്ചതും തുടർന്ന് ബറൂച്ചയിലെ മുസ്ലിം ഖബറിസ്ഥാനിൽ അടക്കിയതും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മാതാപിതാക്കളുടെ ഖബറിടത്തിന് അടുത്തായാണ് അദ്ദേഹത്തിനും അന്ത്യവിശ്രമം ഒരുക്കിയത്.

കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിൽ ഇരിക്കെ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. 71 വയസ്സായിരുന്നു അദ്ദേഹത്തിന്. പുലര്‍ച്ച 3.30തോടെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Popular Stories

    Next Story