‘നിങ്ങള്‍ ബിജെപിയാണോ?’; കമന്റിന് ചുട്ടമറുപടി നല്കി അഹാന കൃഷ്ണ
സമൂഹമാധ്യമത്തില്‍ സജീവമായ നടി അഹാന കൃഷ്ണ തനിക്ക് ലഭിക്കുന്ന വിദ്വേഷ കമന്റുകള്‍ പലപ്പോളായി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ പിതാവായ കൃഷ്ണ കുമാര്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ കമന്റുകളുടെ സ്വഭാവത്തിന് മാറ്റം വന്നു. പിതാവിന്റെ രാഷ്ട്രീയത്തെ ചൊല്ലി വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് അഹാനയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം അഹാന പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റും അത്തരത്തില്‍ ഒന്നാണ്. നിങ്ങള്‍ ബിജെപിയാണോ എന്നാണ് കമന്റ്. കമന്റിന് തക്കതായ മറുപടിയും താരം നല്‍കിയിട്ടുണ്ട്. താനൊരു […]
2 Jun 2021 8:29 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സമൂഹമാധ്യമത്തില്‍ സജീവമായ നടി അഹാന കൃഷ്ണ തനിക്ക് ലഭിക്കുന്ന വിദ്വേഷ കമന്റുകള്‍ പലപ്പോളായി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ പിതാവായ കൃഷ്ണ കുമാര്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ കമന്റുകളുടെ സ്വഭാവത്തിന് മാറ്റം വന്നു. പിതാവിന്റെ രാഷ്ട്രീയത്തെ ചൊല്ലി വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് അഹാനയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം അഹാന പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റും അത്തരത്തില്‍ ഒന്നാണ്. നിങ്ങള്‍ ബിജെപിയാണോ എന്നാണ് കമന്റ്. കമന്റിന് തക്കതായ മറുപടിയും താരം നല്‍കിയിട്ടുണ്ട്. താനൊരു മനുഷ്യ ജീവിയാണ്. നിങ്ങളെന്താണെന്നാണ് അഹാന ചോദിച്ചത്.
കമന്റ്: ആര് യൂ ബിജെപി?
അഹാനയുടെ മറുപടി: ഞാനൊരു മനുഷ്യ ജീവിയാണ്. നല്ലൊരു ഹ്യുമന്‍ ബീയിങ്ങാവാന് ഞാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങളോ?
കമന്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമുള്ള വിശദീകരണവും അഹാന സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അയാള്‍ കമന്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതേ ചിന്താഗതിയുള്ള എല്ലാവര്ക്കും വേണ്ടി എന്റെ മറുപടി പങ്കുവെക്കുന്നു എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
‘എന്റെ അവസാനത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള വിലകുറഞ്ഞ രീതികളാണ്. അതിനാല്‍ തന്നെ ആ വ്യക്തി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഇതേ സംശയമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ള മറുപടി ഇതാണ്’ അഹാന കൃഷ്ണ