Top

‘ഇതേ കാര്‍ഷികപരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ മന്‍മോഹന്‍ സിംഗും ശ്രമിച്ചു, പക്ഷേ സമ്മര്‍ദ്ദം നേരിടാനായില്ല’; ആരോപണവുമായി കേന്ദ്രകൃഷിമന്ത്രി

കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ദോഷമാകുന്നതൊന്നും നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യില്ലെന്നും തെറ്റിദ്ധാരണകള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

29 Dec 2020 12:09 AM GMT

‘ഇതേ കാര്‍ഷികപരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ മന്‍മോഹന്‍ സിംഗും ശ്രമിച്ചു, പക്ഷേ സമ്മര്‍ദ്ദം നേരിടാനായില്ല’; ആരോപണവുമായി കേന്ദ്രകൃഷിമന്ത്രി
X

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനുനേരെ വിവാദ പരാമര്‍ശവുമായി കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. കാര്‍ഷികരംഗത്ത് ഇതേ പരിഷക്കരണങ്ങള്‍ നടപ്പിലാക്കാന്‍ പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ മന്‍മോഹന്‍ സിംഗ് ആഗ്രഹിച്ചിരുന്നെന്നും സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് അന്നത് യാഥാര്‍ഥ്യമാകാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ദോഷമാകുന്നതൊന്നും നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യില്ലെന്നും തെറ്റിദ്ധാരണകള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കാര്‍ഷികരംഗത്തെ ഈ പരിഷ്‌കരണങ്ങളെ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്തുണച്ചിരുന്നു. മന്‍മോഹന്‍ സിംഗും അന്ന് കൃഷിമന്ത്രിയായിരുന്ന ശരദ് പവാറും നിയമങ്ങള്‍ക്കായുള്ള കരുനീക്കങ്ങള്‍ നടത്തിയിരുന്നു. ഈ പരിഷ്‌കരണങ്ങളെ കഴിഞ്ഞ സര്‍ക്കാരും കാര്‍ഷികരംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരും വിദഗ്ധരും കാര്‍ഷികസംഘടനകളും അംഗീകരിച്ചത് തന്നെയാണ്. തെറ്റിദ്ധാരണകള്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അതിനായി ഉടന്‍ ചര്‍ച്ചകള്‍ നടക്കും’. കൃഷിമന്ത്രി പറഞ്ഞു. കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങളെ അനുകൂലിക്കുന്ന കര്‍ഷകസംഘടനകളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന 40 കര്‍ഷകസംഘടനാപ്രതിനിധികളെ കേന്ദ്രസര്‍ക്കാര്‍ നാളെ കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയിലെങ്കിലും സമവായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Popular Stories

    Next Story