കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, ചര്‍ച്ച തുടരും; പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ കൃഷിമന്ത്രി
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. നിയമം പിന്‍വലിക്കില്ലെന്നും ഇതിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ പുനഃസംഘടനയ്ക്ക് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലായിരുന്നു തോമറിന്റെ പ്രതികരണം. കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ട് ഏഴ് മാസത്തോളമായി. എന്നാല്‍ അവരുടെ ആവശ്യം പരിഗണിച്ച് നിയമം പിന്‍വലിക്കാനോ അത് പിന്‍വലിക്കാനോ കേന്ദ്രം തയ്യറായിട്ടില്ല. അതേസമയം കര്‍ഷകര്‍ക്ക് എപിഎംസികള്‍ […]
8 July 2021 10:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. നിയമം പിന്‍വലിക്കില്ലെന്നും ഇതിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ പുനഃസംഘടനയ്ക്ക് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലായിരുന്നു തോമറിന്റെ പ്രതികരണം.
കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ട് ഏഴ് മാസത്തോളമായി. എന്നാല്‍ അവരുടെ ആവശ്യം പരിഗണിച്ച് നിയമം പിന്‍വലിക്കാനോ അത് പിന്‍വലിക്കാനോ കേന്ദ്രം തയ്യറായിട്ടില്ല. അതേസമയം കര്‍ഷകര്‍ക്ക് എപിഎംസികള്‍ വഴി ഒരു ലക്ഷം കോടി രൂപ നല്‍കുമെന്നും കൊവിഡ് പ്രതിരോധ നടപടികള്‍ക്കായി 23000 കോടി രൂപ അനുവദിക്കുമെന്നും നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചു. നാളികേര ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയും അധ്യക്ഷസ്ഥാനത്ത് കര്‍ഷക സമൂഹത്തില്‍ നിന്നുള്ള ഒരാളെ തന്നെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് , സാമ്പത്തിക പ്രതിസന്ധി, കര്‍ഷക സമരത്തിലെ നിലപാട് എന്നിവയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായതെന്നാണ് വിവരം. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നതിനിടയിലാണ് പുനഃസംഘടന നടത്തി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെ ഉള്‍പ്പെടെ രണ്ടാം മോദി സര്‍ക്കാര്‍ ഒഴിവാക്കിയതെന്നതും ശ്രദ്ധേയമാണ്.
അതേ സമയം പുനഃസംഘടനയില്‍ ഒഴിവാക്കപ്പെട്ട പ്രമുഖ മന്ത്രിമാര്‍ക്ക് അസംതൃപ്തി അറിയിച്ച് ഇതിനോടകം ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ നേതാക്കളായ ഹര്ഷവര്ധന്, രമേശ് പോഖ്രിയാല്‍, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍ അടക്കം 14 മന്ത്രിമാരാണ് പുനഃസംഘടനയ്ക്ക് മുമ്പായി രാജിവെച്ചത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷാവസാനം തന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കള്‍ക്ക് വിവിധ സംസ്ഥാനങ്ങളുടെ ഏകോപന ചുമതല നല്‍കിയേക്കുമെന്നാണ് സൂചന.