‘കാര്‍ഷിക പ്രക്ഷോഭം പഞ്ചാബിലെ ഓരോ വീടിന്റേയും പോരാട്ടമായി’; തളര്‍ന്നത് നേതാക്കള്‍ മാത്രമെന്ന് കര്‍ഷക സംഘടന
ചണ്ഡിഗഢ്: കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ നേതാക്കള്‍ മാത്രമാണ് ക്ഷീണിതരായതെന്നും അണികളെല്ലാം പൂര്‍വ്വാതികം ശക്തിയോടെ അണി നിരക്കാന്‍ തയ്യാറാണെന്നും പഞ്ചാബിലെ കര്‍ഷക സംഘടനയായ ബികെയു. കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയേയും കൂടി വിലക്ക് വാങ്ങാനുള്ള ശ്രമത്തിലാണെന്നും അവര്‍ക്കെതിരെയാണ് പ്രക്ഷോഭമെന്നും ബികെയു പ്രസിഡണ്ട് വ്യക്തമാക്കി. ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ജോഗിന്ദര്‍ സിംഗിന്റെ പ്രതികരണം. കാര്‍ഷിക ബില്ലിനെതിരായ സമരം പഞ്ചാബിലെ ഓരോ വീടിന്റേയും പോരാട്ടമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചോ ഭേദഗതി വരുത്തുന്നത് […]

ചണ്ഡിഗഢ്: കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ നേതാക്കള്‍ മാത്രമാണ് ക്ഷീണിതരായതെന്നും അണികളെല്ലാം പൂര്‍വ്വാതികം ശക്തിയോടെ അണി നിരക്കാന്‍ തയ്യാറാണെന്നും പഞ്ചാബിലെ കര്‍ഷക സംഘടനയായ ബികെയു. കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയേയും കൂടി വിലക്ക് വാങ്ങാനുള്ള ശ്രമത്തിലാണെന്നും അവര്‍ക്കെതിരെയാണ് പ്രക്ഷോഭമെന്നും ബികെയു പ്രസിഡണ്ട് വ്യക്തമാക്കി. ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ജോഗിന്ദര്‍ സിംഗിന്റെ പ്രതികരണം. കാര്‍ഷിക ബില്ലിനെതിരായ സമരം പഞ്ചാബിലെ ഓരോ വീടിന്റേയും പോരാട്ടമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചോ ഭേദഗതി വരുത്തുന്നത് സംബന്ധിച്ചോ കേന്ദ്രസര്‍ക്കാര്‍ ഇതുവരേയും സൂചനയൊന്നും നല്‍കിയിട്ടില്ല. ആദ്യഘട്ടത്തില്‍ 550 ഗ്രാമങ്ങള്‍ മാത്രം കേന്ദ്രീകരിച്ച നടന്ന പ്രക്ഷോഭം പിന്നീട് സംസ്ഥാന വ്യാപകമായെന്നും സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും അടക്കം സമൂഹത്തിന്റെ പലതട്ടിലുള്ളവര്‍ അണിനിരന്നുവെന്നും ജോഗിന്ദര്‍ സിംഗ് പറഞ്ഞു.
20 സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ കൈകോര്‍ത്തതോടെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി പല തലവണ അനുനയത്തിന് ശ്രമിച്ചുവെന്നും ഇതൊക്കെയും സംയുക്ത പ്രക്ഷോഭങ്ങളുടെ ഫലമാണെന്നും ജോഗിന്ദര്‍ സിംഗ് വ്്്യക്തമാക്കി.
കര്‍ഷക-പ്രതിപക്ഷ പ്രതിഷേധങ്ങള്‍ മറികടന്ന് ഇരുസഭകളിലും പാസാക്കിയ ബില്ലിനെതിരെ ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭം നടന്ന സംസ്ഥാനമാണ് പഞ്ചാബ്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും അണിനിരന്ന് പ്രക്ഷോഭത്തിനായിരുന്നു പഞ്ചാബ് സാക്ഷ്യം വഹിച്ചത്. അതേസമയം ബില്ല് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരേയും തയ്യാറായിട്ടില്ല.
വിഷയത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് മെമ്മോറാണ്ടം നല്‍കാനൊരുങ്ങുകയാണ് സംഘടന.
- TAGS:
- Farm Bills