ചികിത്സ ലഭിച്ചില്ല: പ്രാണവായു നല്കിയ ഭാര്യയ്ക്കും രക്ഷിക്കാനായില്ല; യുപിയില്‍ നിന്നും ശ്വാസംമുട്ടിക്കുന്ന ചിത്രങ്ങള്‍
രാജ്യത്ത് കൊവിഡ് പ്രതിസന്ധി സൃഷ്ടിക്കുന്ന ദയനീയതയുടെ നിരവധി ദൃശ്യങ്ങളാണ് ദിനംപ്രതി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഈറനണിയുക്കുന്ന ഒരു ചിത്രമാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തു വരുന്നത്. കൊവിഡ് പിടിപെട്ട് ശ്വാസം കിട്ടാതെ വലയുന്ന ഭര്‍ത്താവിന് പ്രാണവായു നല്കി ജീവന്‍നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ഭാര്യയുടെ ചിത്രമാണിത്.രേണു സിംഗാള്‍ എന്ന ഈ സ്ത്രീയുടെ അവസാനശ്രമം പക്ഷെ ഫലം കണ്ടില്ല. രേണുവിന്റെ മടിയില്‍ കിടന്ന് ഭര്‍ത്താവ് മരണപ്പെട്ടു. രവി സിംഗല്‍ എന്നയാളാണ് ആശുപത്രി ചികിത്സ ലഭിക്കാതെ ആഗ്ര ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ […]

രാജ്യത്ത് കൊവിഡ് പ്രതിസന്ധി സൃഷ്ടിക്കുന്ന ദയനീയതയുടെ നിരവധി ദൃശ്യങ്ങളാണ് ദിനംപ്രതി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഈറനണിയുക്കുന്ന ഒരു ചിത്രമാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തു വരുന്നത്. കൊവിഡ് പിടിപെട്ട് ശ്വാസം കിട്ടാതെ വലയുന്ന ഭര്‍ത്താവിന് പ്രാണവായു നല്കി ജീവന്‍നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ഭാര്യയുടെ ചിത്രമാണിത്.രേണു സിംഗാള്‍ എന്ന ഈ സ്ത്രീയുടെ അവസാനശ്രമം പക്ഷെ ഫലം കണ്ടില്ല. രേണുവിന്റെ മടിയില്‍ കിടന്ന് ഭര്‍ത്താവ് മരണപ്പെട്ടു. രവി സിംഗല്‍ എന്നയാളാണ് ആശുപത്രി ചികിത്സ ലഭിക്കാതെ ആഗ്ര ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ വെച്ച് മരിച്ചത്.
കൊവിഡ് പിടിപെട്ട് ശ്വാസം തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രവിയെയും കൊണ്ട് ഓട്ടോയില്‍ ഭാര്യ ആഗ്രയിലെ എസ്എന്‍എം ആശുപത്രിയിലേക്ക് പാഞ്ഞെത്തിയെങ്കിലും മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഇദ്ദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായില്ല. പ്രിയപ്പെട്ടവനെ രക്ഷിക്കാന്‍ രേണു ജീവശ്വാസം നല്‍കിയെങ്കിലും അന്ത്യചുംബനം സ്വീകരിച്ച് അദ്ദേഹം വിടവാങ്ങി.
മെഡിക്കല്‍ ഓക്സിജന്‍ ലഭിക്കാതെ അഗ്രയില്‍ അങ്ങിങ്ങായി കൊവിഡ് രോഗികള്‍ മരണപ്പെടുന്നുണ്ട്. കിടക്കകള്‍ക്കും ക്ഷാമം രൂക്ഷമാണ്. നിരവധി കൊവിഡ് രോഗികളാണ് ആശുപത്രികള്‍ക്ക് മുന്നില്‍ വാഹനങ്ങളില്‍ തന്നെ ചികിത്സ ലഭിക്കാന്‍ കാത്തിരിക്കുന്നത്.
