Top

മരം മുറിക്കേസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം; ഡിഎഫ്ഒ ഷാനവാസിനെ മാറ്റി

വയനാട് മരംമുറി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവനെ മാറ്റി. ഡിഎഫ്ഒ എ ഷാനവാസിനെയാണ് വയനാടിന്റെ ചുമതലകളില്‍ നിന്ന് മാറ്റിയത്. ഇടുക്കി, കോട്ടയം ജില്ലകളുടെ ചുമതലകളിലേക്കാണ് ഷാനവാസിനെ മാറ്റിയത്. ഇടുക്കി ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ഷാന്‍ട്രി ടോമാണ് പുതിയ അന്വേഷണ സംഘത്തലവന്‍. നേരത്തെ മരംമുറി അന്വേഷണസംഘത്തില്‍ നിന്നും ഡിഎഫ്ഒ പി. ധനേഷ്‌കുമാറിനെ മാറ്റിയിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലയിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തെ നയിച്ചത് ധനേഷ് കുമാറായിരുന്നു. നിയമിച്ച് രണ്ട് ദിവസത്തിനകമാണ് ചുമതലയില്‍ നിന്നും ഒഴിവാക്കിയത്. ഭരണപരമായ നടപടിയെന്നാണ് […]

11 Jun 2021 4:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരം മുറിക്കേസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം;  ഡിഎഫ്ഒ ഷാനവാസിനെ മാറ്റി
X

വയനാട് മരംമുറി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവനെ മാറ്റി. ഡിഎഫ്ഒ എ ഷാനവാസിനെയാണ് വയനാടിന്റെ ചുമതലകളില്‍ നിന്ന് മാറ്റിയത്. ഇടുക്കി, കോട്ടയം ജില്ലകളുടെ ചുമതലകളിലേക്കാണ് ഷാനവാസിനെ മാറ്റിയത്. ഇടുക്കി ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ഷാന്‍ട്രി ടോമാണ് പുതിയ അന്വേഷണ സംഘത്തലവന്‍.

നേരത്തെ മരംമുറി അന്വേഷണസംഘത്തില്‍ നിന്നും ഡിഎഫ്ഒ പി. ധനേഷ്‌കുമാറിനെ മാറ്റിയിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലയിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തെ നയിച്ചത് ധനേഷ് കുമാറായിരുന്നു. നിയമിച്ച് രണ്ട് ദിവസത്തിനകമാണ് ചുമതലയില്‍ നിന്നും ഒഴിവാക്കിയത്. ഭരണപരമായ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

കോഴിക്കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാര്‍ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ കണ്ടെടുത്തിരുന്നു. ഇത് സംബന്ധിച്ചുള്ള വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടും മേലുദ്യോഗസ്ഥര്‍ക്ക് നല്‍കി. ഇതിന് പിന്നാലെ മരംമുറിയുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായുള്ള അന്വേഷണത്തില്‍ തൃശൂര്‍ എറണാകുളം ജില്ലയുടെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. എറണാകുളം തൃശൂര്‍ ജില്ലകളിലും മുട്ടില്‍ മോഡല്‍ മരം മുറി വ്യാപകമായി നടന്നിട്ടുണ്ടെന്നാണ് നിഗമനം. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലായിരുന്നു ധനേഷ്. തൃശൂരില്‍ നിന്ന് മുറിച്ച മരങ്ങള്‍ നിലമ്പൂരില്‍ പിടിച്ചതും ധനേഷാണ്. ചുമതല നല്‍കി മണിക്കൂറുകള്‍ പിന്നിടും മുമ്പെയാണ് ഇദ്ദേഹത്തെ അന്വേഷണ ചുമതലയില്‍ നിന്നും നീക്കാനുള്ള ഉത്തരവ്. പുനലൂര്‍ ഫഌിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ബൈജുകൃഷ്ണനാണ് പകരം ചുമതല. ഭരണപരമായി നടപടിയെന്നാണ് ഔദ്യോഗികവിശദീകരണം. കോഴിക്കോട് ഫ്‌ലൈയിംഗ് സ്‌ക്വാഡിലേക്ക് ധനേഷ് തിരികെ പോകും. മുട്ടില്‍മരം മുറിയുമായി ബന്ധപ്പെട്ട് ധനേഷിനെതിരെ കേസിലെ പ്രതി ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ധനേഷിനെ നേരില്‍ കണ്ടില്ലെന്നും പിന്നീട് വ്യക്തമാക്കി.

Popular Stories

    Next Story