Top

കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസ്; ഇനിയും ഹാജരായില്ലെങ്കില്‍ കടുത്ത നടപടി

സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. അടുത്ത ദിവസം ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്. അയ്യപ്പന്റെ വീട്ട് മേല്‍വിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആദ്യം നല്‍കിയ മൂന്നു നോട്ടീസുകളും നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ മടക്കുകയായിരുന്നു. ആദ്യ തവണ നോട്ടിസ് ലഭിച്ചില്ലന്നും ലഭിച്ചാല്‍ ഹാജരാകുമെന്നും പറഞ്ഞ കെ.അയ്യപ്പന്‍ പിന്നീട് രണ്ട് തവണ കസ്റ്റംസ് അയച്ച നോട്ടീസുകള്‍ക്ക് ഔദ്യോഗിക ചുമതലകള്‍ ചൂണ്ടി കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലന്ന് കസ്റ്റംസിന് […]

7 Jan 2021 3:48 AM GMT

കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസ്; ഇനിയും ഹാജരായില്ലെങ്കില്‍ കടുത്ത നടപടി
X

സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. അടുത്ത ദിവസം ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്. അയ്യപ്പന്റെ വീട്ട് മേല്‍വിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ആദ്യം നല്‍കിയ മൂന്നു നോട്ടീസുകളും നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ മടക്കുകയായിരുന്നു. ആദ്യ തവണ നോട്ടിസ് ലഭിച്ചില്ലന്നും ലഭിച്ചാല്‍ ഹാജരാകുമെന്നും പറഞ്ഞ കെ.അയ്യപ്പന്‍ പിന്നീട് രണ്ട് തവണ കസ്റ്റംസ് അയച്ച നോട്ടീസുകള്‍ക്ക് ഔദ്യോഗിക ചുമതലകള്‍ ചൂണ്ടി കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലന്ന് കസ്റ്റംസിന് മറുപടി നല്‍കുകയായിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ തിരക്കാണ് ആദ്യം പറഞ്ഞതെങ്കില്‍, രണ്ടാം തവണ റൂള്‍സ് ഓഫ് ബിസിനസിലെ ചട്ടം 165 ചൂണ്ടിക്കാട്ടിയായിരുന്നു ഹാജരാവില്ലന്ന് അറിയിച്ചത്. ഇതോടെ കസ്റ്റംസ് നിയമോപദേശം തേടുകയായിരുന്നു. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പന് ഇന്ന് വീണ്ടും കസ്റ്റംസ് നോട്ടീസ് നല്‍കിയത്. നോട്ടീസ് അംഗീകരിക്കാതെ വന്നാല്‍ കടുത്ത നടപടിയിലേക്ക് കടക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.

നിയമസഭാ സമ്മേളനത്തിന് മുന്‍പെ സഭയില്‍ പങ്കെടുക്കേണ്ട ചിലര്‍ക്ക് നോട്ടീസ് നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു കസ്റ്റംസ്. നയതന്ത്ര ചാനലിലൂടെയുള്ള കള്ളകടത്തു കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ ഈ നടപടി. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ അടിയന്തിരമായി ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ശ്രമിക്കുന്നത്. ഇതോടെ നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്ത് കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ സംസ്ഥാനത്തെ ഭരണസിരാകേന്ദ്രങ്ങളിലേക്ക് എല്ലാം വ്യാപിക്കുകയാണ്.

Popular Stories

    Next Story