ഭാര്യമാര്‍ മത്സരിച്ച വാര്‍ഡില്‍ ഭര്ത്താക്കന്മാരുടെ ഏറ്റുമുട്ടല്‍; മൂന്ന് സ്ഥാനാര്ത്ഥികളുമെത്തിയത് പാര്‍ട്ടി മാറി
കോട്ടയം: കഴിഞ്ഞ തവണ ഭാര്യമാര്‍ നേര്‍ക്കുനേര്‍ മത്സരിച്ച വാര്‍ഡില്‍ ഇക്കുറി ബലാബലം നോക്കുന്നത് ഭര്ത്താക്കന്മാരാണ്. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിമാറിയെത്തിയ സ്ഥാനാര്‍ത്ഥികളാകട്ടെ എല്ലാ അര്‍ത്ഥത്തിലും ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളും. നഗരസഭയിലെ 22-ാം വാര്‍ഡ് ചിറയില്‍പ്പാടത്താണ് കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ ഭര്ത്താക്കന്മാര് തമ്മില്‍ ഏറ്റുമുട്ടുന്നത്. അതിലുമേറെ രസകരം ഈ ഭര്ത്താക്കന്മാരും ഭാര്യമാരും മുന്നണിയും പാര്‍ട്ടിയും മാറിയാണ് മത്സരരംഗത്തിറങ്ങുന്നത് എന്നതാണ്. വാര്‍ഡിലെ മൂന്നു സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി മാറി മത്സരിക്കാനെത്തുമ്പോള്‍, ഒരു സ്ഥാനാര്‍ത്ഥി സ്വന്തം വാര്‍ഡില്‍ നിന്നു മാറിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ […]
29 Nov 2020 10:05 AM GMT
സുജു ബാബു

കോട്ടയം: കഴിഞ്ഞ തവണ ഭാര്യമാര്‍ നേര്‍ക്കുനേര്‍ മത്സരിച്ച വാര്‍ഡില്‍ ഇക്കുറി ബലാബലം നോക്കുന്നത് ഭര്ത്താക്കന്മാരാണ്. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിമാറിയെത്തിയ സ്ഥാനാര്‍ത്ഥികളാകട്ടെ എല്ലാ അര്‍ത്ഥത്തിലും ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളും. നഗരസഭയിലെ 22-ാം വാര്‍ഡ് ചിറയില്‍പ്പാടത്താണ് കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ ഭര്ത്താക്കന്മാര് തമ്മില്‍ ഏറ്റുമുട്ടുന്നത്. അതിലുമേറെ രസകരം ഈ ഭര്ത്താക്കന്മാരും ഭാര്യമാരും മുന്നണിയും പാര്‍ട്ടിയും മാറിയാണ് മത്സരരംഗത്തിറങ്ങുന്നത് എന്നതാണ്. വാര്‍ഡിലെ മൂന്നു സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി മാറി മത്സരിക്കാനെത്തുമ്പോള്‍, ഒരു സ്ഥാനാര്‍ത്ഥി സ്വന്തം വാര്‍ഡില്‍ നിന്നു മാറിയാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തവണ 22 ആം വാര്‍ഡില്‍ മത്സരിച്ച സ്വതന്ത്രയായി മത്സരിച്ചു വിജയിച്ചു പിന്നീട് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന അനൂഷ കൃഷ്ണന്റെ ഭര്‍ത്താവ് ജയകൃഷ്ണന്, ഇക്കുറി ഈ വാര്‍ഡിലിറങ്ങുന്നത് കൈപ്പത്തി ചിഹ്നത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ്. ഇതേ വാര്‍ഡില്‍ അനൂഷയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഞ്ജു സജീവിന്റെ ഭര്‍ത്താവ് ജി സജീവ് ഇക്കുറി രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍, കഴിഞ്ഞ തവണത്തെ ഇടതു മുന്നണി സ്ഥനാര്‍ത്ഥി ലിന്‍സി മാത്യുവിന്റെ ഭര്‍ത്താവ് മാത്യു മൈക്കിള്‍ കറ്റയേന്തിയ കര്‍ഷക സ്ത്രീ ചിഹ്നവുമായി രംഗത്തുണ്ട്. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറായ നാരായണന് നായരാണ് ഇക്കുറി ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ജയകൃഷ്ണനും, സജീവും, നാരായണന് നായരും പാര്‍ട്ടി മാറി മത്സരിക്കാനെത്തുമ്പോള്‍ സ്വന്തം വാര്‍ഡില്‍ നിന്നു തന്നെ മാറിയാണ് മാത്യു മൈക്കിള്‍ മത്സരിക്കുന്നത്.

നേരത്തെ കോണ്‍ഗ്രസിന്റെ കൗണ്‍സിലറായിരുന്നു ജയകൃഷ്ണന്. കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്നു ആറു വര്‍ഷം അയോഗ്യനാക്കപ്പെട്ടതോടെ ജയകൃഷ്ണന് ഭാര്യയെ മത്സരിപ്പിക്കുകയും, ഇരുവരും പിന്നീട് കേരള കോണ്‍ഗ്രസില്‍ ചേരുകയുമായിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ഇരുവരും കേരള കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വാര്‍ഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിട്ടും, സീറ്റ് ലഭിക്കാതെ വന്നതോടെയാണ് സജീവ് കേരള കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കുന്നത്.
- TAGS:
- Local Body Election