മമതയുടെ വലംകൈ അമിത് ഷായുടെ റാലിയില്‍; തൃണമൂലില്‍നിന്നുള്ള പടിയിറക്കം മകന് പിന്നാലെ, ബംഗാളില്‍ ‘ദീദി’ക്ക് കനത്ത തിരിച്ചടി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സുവേന്ദു അധികാരിയുടെ പിതാവുമായ സിസിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ച്ച ഏഗ്രയില്‍ അമിത് ഷാ പങ്കെടുത്ത റാലിയിലെത്തിയാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബംഗാളിനെ അതിക്രമങ്ങളില്‍ നിന്നും രക്ഷിക്കണമെന്നും അതിനായി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുമെന്നും സിസിര്‍ അധികാരി റാലിയില്‍ പറഞ്ഞു. മമത ബാനര്‍ജിയുടെ വലംകയ്യായി അറിയപ്പെട്ടിരുന്ന തൃണമൂലിന്റെ മുതിര്‍ന്ന നേതാവും എംപിയുമാണ് സിസിര്‍ അധികാരി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ […]

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സുവേന്ദു അധികാരിയുടെ പിതാവുമായ സിസിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ച്ച ഏഗ്രയില്‍ അമിത് ഷാ പങ്കെടുത്ത റാലിയിലെത്തിയാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബംഗാളിനെ അതിക്രമങ്ങളില്‍ നിന്നും രക്ഷിക്കണമെന്നും അതിനായി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുമെന്നും സിസിര്‍ അധികാരി റാലിയില്‍ പറഞ്ഞു.
മമത ബാനര്‍ജിയുടെ വലംകയ്യായി അറിയപ്പെട്ടിരുന്ന തൃണമൂലിന്റെ മുതിര്‍ന്ന നേതാവും എംപിയുമാണ് സിസിര്‍ അധികാരി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തുടക്കംമുതല്‍ പാര്‍ട്ടിക്കൊപ്പം യാത്ര ആരംഭിച്ച നേതാവാണ് ഇദ്ദേഹം. മകന് സുവേന്ദു അധികാരി തൃണമൂലില്‍നിന്നും പടിയിറങ്ങിയതുമുതല് പാര്‍ട്ടിയുമായുള്ള സിസിറിന്റെ ബന്ധത്തിലും ഉലച്ചിലുകള്‍ പ്രകടമായിരുന്നു.
സിസിര്‍ അധികാരി ബിജെപിയിലേക്കെത്തുമെന്ന പ്രസ്താവനയുമായി മകന് സുവേന്ദു അധികാരി മകന് നേരത്തെ രംഗത്തെത്തിയിരുന്നു. സുവേന്ദു പാര്‍ട്ടി വിട്ടതുമുതല്‍ അവര്‍ എന്റെ കുടുംബത്തെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. അതിനുശേഷം തന്റെ മകനെ ഉന്മൂലനം ചെയ്യാനാണ് മമത ശ്രമിച്ചത്. നന്ദിഗ്രാമിനും ബംഗാളിനും വേണ്ടതൊന്നും അവര്‍ ചെയ്യുന്നില്ലെന്നും സിസിര്‍ ആരോപണം ഉയര്‍ത്തിയിരുന്നു.
സിസിര്‍ അധികാരിയെ ഞായറാഴ്ച്ച റാലിയില്‍ എത്തിക്കുമെന്ന് സുവേന്ദു അധികാരി നേരത്തെ അറിയിച്ചിരുന്നു. അധികാരി കുടുംബത്തിന്റെ ജില്ലയായ ഈസ്റ്റ് മിഡ്നാപൂരില്‍ മാര്‍ച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രചാരണ പരിപാടിയിലും സിസിര്‍ അധികാരി പങ്കെടുക്കും.
മാസങ്ങള്‍ക്ക് മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും പിണങ്ങിയിറങ്ങിയ സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് ബിജെപി ഇദ്ദേഹത്തെ നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇത്തവണ മമതയും സുവേന്ദുവുമാണ് ഇരുചേരികളിലായി നന്ദിഗ്രാമില്‍ ഏറ്റുമുട്ടുക. സിസിര്‍ അധികാരികൂടി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത് തൃണമൂലിനു മമതയ്ക്കും വലിയ വെല്ലുവിളിയാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.