Top

സച്ചിനും യൂസഫിനും പിന്നാലെ ബദ്രിനാഥിനും കൊവിഡ് സ്ഥിരീകരിച്ചു; റോഡ് സേഫ്റ്റി സീരീസ് സുരക്ഷ പാളിയോ?

സച്ചിന്‍ ടെണ്ടുല്‍ക്കറിനും യൂസഫ് പത്താനും പിന്നാലെ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ താരത്തിന് കൂടെ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ത്യന്‍ ലെജന്റസ് ബാറ്റ്‌സ്മാനായ ബദ്രിനാഥിനാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. താരം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ആരോഗ്യനിലയില്‍ ഗുരുതര പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കാണികളെ പ്രവേശിപ്പിച്ചാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിലെ എല്ലാ മത്സരങ്ങളും നടന്നത്. ടൂര്‍ണമെന്റില്‍ കളിച്ച മിക്ക താരങ്ങളും 40 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായിട്ടാണ് […]

28 March 2021 8:59 AM GMT

സച്ചിനും യൂസഫിനും പിന്നാലെ ബദ്രിനാഥിനും കൊവിഡ് സ്ഥിരീകരിച്ചു; റോഡ് സേഫ്റ്റി സീരീസ് സുരക്ഷ പാളിയോ?
X

സച്ചിന്‍ ടെണ്ടുല്‍ക്കറിനും യൂസഫ് പത്താനും പിന്നാലെ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ താരത്തിന് കൂടെ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ത്യന്‍ ലെജന്റസ് ബാറ്റ്‌സ്മാനായ ബദ്രിനാഥിനാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. താരം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ആരോഗ്യനിലയില്‍ ഗുരുതര പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കാണികളെ പ്രവേശിപ്പിച്ചാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിലെ എല്ലാ മത്സരങ്ങളും നടന്നത്. ടൂര്‍ണമെന്റില്‍ കളിച്ച മിക്ക താരങ്ങളും 40 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. റായ്പൂറിലെ ക്രിക്കറ്റ് മൈതാനത്ത് നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്റ്‌സാണ് ജേതാക്കളായത്.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 62714 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ക്രമാതീതമായി രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതുവരെ 6,02,69,782 പേര്‍ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ എല്ലാവരിലേക്കും അതിവേഗം വാക്‌സിന്‍ എത്തിക്കാനാണ് നീക്കം. ഇതുവരെ 1,61,552 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.

Next Story

Popular Stories