Top

റോബിന്‍സണ് പകരമെത്തുന്നത് ‘ബെസ്’റ്റ് താരം; ഇന്ത്യയുടെ ദേശീയ ഗാനത്തെ വരെ പരിഹസിച്ച കേമന്‍!!!

കൗമാരപ്രായത്തില്‍ നടത്തിയ ട്വീറ്റുകളുടെ പേരില്‍ ഒലി റോബിന്‍സണ്‍ എന്ന അരങ്ങേറ്റ താരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തത് കഴിഞ്ഞ ദിസവമാണ്. ഇ.സി.ബിയുടെ ഈ നടപടിക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അഭിന്ദനങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരേ തങ്ങള്‍ കര്‍ശന നടപടികള്‍ തന്നെ സ്വീകരിക്കുമെന്ന നിലപാടില്‍ ഉറച്ചു നിന്ന ഇ.സി.ബി. റോബിന്‍സണിനോട് ക്ഷമിക്കാന്‍ തയാറായില്ല. എന്നാല്‍ ഇപ്പോള്‍ റോബിന്‍സണിനു പകരം ടീമില്‍ ഇടംപിടിച്ച ഡോം ബെസിന്റെ പൂര്‍വകാല ചരിത്രം ഇ.സി.ബിയെ വേട്ടയാടുകയാണ്. റോബിന്‍സണിനെ […]

9 Jun 2021 12:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോബിന്‍സണ് പകരമെത്തുന്നത് ‘ബെസ്’റ്റ് താരം; ഇന്ത്യയുടെ ദേശീയ ഗാനത്തെ വരെ പരിഹസിച്ച കേമന്‍!!!
X

കൗമാരപ്രായത്തില്‍ നടത്തിയ ട്വീറ്റുകളുടെ പേരില്‍ ഒലി റോബിന്‍സണ്‍ എന്ന അരങ്ങേറ്റ താരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തത് കഴിഞ്ഞ ദിസവമാണ്. ഇ.സി.ബിയുടെ ഈ നടപടിക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അഭിന്ദനങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.

എന്നാല്‍ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരേ തങ്ങള്‍ കര്‍ശന നടപടികള്‍ തന്നെ സ്വീകരിക്കുമെന്ന നിലപാടില്‍ ഉറച്ചു നിന്ന ഇ.സി.ബി. റോബിന്‍സണിനോട് ക്ഷമിക്കാന്‍ തയാറായില്ല. എന്നാല്‍ ഇപ്പോള്‍ റോബിന്‍സണിനു പകരം ടീമില്‍ ഇടംപിടിച്ച ഡോം ബെസിന്റെ പൂര്‍വകാല ചരിത്രം ഇ.സി.ബിയെ വേട്ടയാടുകയാണ്.

റോബിന്‍സണിനെ പോലെ തന്നെ വിദ്വേഷകരമയ ട്വീറ്റുകള്‍ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് ബെസ്. ഇംഗ്ലണ്ട് ടീമിലേക്ക് ക്ഷണം ലഭിച്ചതിനു പിന്നാലെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ബെസ് പൂട്ടിയെങ്കിലും പഴയകാല ട്വീറ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ ഇ.സി.ബിക്കും ബെസിനും കൃത്യമായി ‘പണി കൊടുത്തു’.

ബെസിന്റെ ട്വീറ്റുകളിലും പോസ്റ്റുകളിലും ഇന്ത്യന്‍ ദേശീയ ഗാനത്തെയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയെയും അപമാനിക്കുന്ന പരാമര്‍ശങ്ങളുണ്ട്. ഇത് ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുത്തതോടെ ഇ.സി.ബിക്ക് റോബിന്‍സണിന്റെ കാര്യത്തില്‍ എന്നപോലെ ബെസിനെതിരേയും നടപടി എടുക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.

2013 ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ ഇന്ത്യന്‍ ടീം ദേശീയ ഗാനം ചൊല്ലുന്നതിനെ അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ബെസിനെ കുരുക്കുന്നത്. ”ലോകത്തിലെ ഏറ്റവും പരിഹാസ്യമായ ദേശീയ ഗാനം” എന്ന കുറിപ്പുമായാണ് ടീം ഇന്ത്യയുടെ വീഡിയോ ബെസ് ട്വീറ്റ് ചെയ്തത്.

അതേ ചാമ്പ്യന്‍ഷിപ്പിനിടെ തന്നെയാണ് ധോണിയെ അപഹസിക്കുന്ന ട്വീറ്റും താരം ചെയ്തത്. മത്സരത്തിനിടെ ബാറ്റ് മാറ്റാന്‍ ശ്രമിക്കുന്ന ധോണിയുടെ ചിത്രം പങ്കുവച്ച് ” നിങ്ങള്‍ക്ക് കളിക്കാന്‍ എത്ര ബാറ്റുകള്‍ വേണം” എന്ന പ്രയോഗമാണ് ബെസ് നടത്തിയത്. ഇതിന്റെ കൂടെ ധോണിയെ വിഡ്ഡി എന്നും ബെസ് വിശേഷിപ്പിക്കുന്നുണ്ട്.

ഈ ട്വീറ്റുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. പക്വതയില്ലാത്ത പ്രായത്തില്‍ റോബിന്‍സണ്‍ നടത്തിയ ട്വീറ്റുകള്‍ക്ക് നടപടി സ്വീകരിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് എന്തു കൊണ്ട് ബെസിനെതിരേ നടപടി സ്വീകരിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

Next Story

Popular Stories