Top

മോദിയുടെ അഭ്യര്‍ത്ഥന; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷകര്‍, സമര ജീവി പരാമര്‍ശത്തില്‍ പ്രതിഷേധം

കേന്ദ്രവുമായി അടുത്ത വട്ട ചര്‍ച്ചയ്ക്ക് തയ്യാറാണെന്നറിയിച്ച് കര്‍ഷക യൂണിയനുകള്‍. ചര്‍ച്ച എന്ന് വേണമെന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം രാജ്യത്ത് സമരം നടത്തുന്നതിനായി പ്രത്യേക സമര ജീവികള്‍ എത്തിയിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കര്‍ഷകര്‍ രംഗത്തെത്തി. ജനാധിപത്യത്തില്‍ പ്രക്ഷോഭത്തിന് പ്രധാന പങ്കുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു. അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് തയാറാണ്. തീയതിയും സമയവും സര്‍ക്കാര്‍ […]

8 Feb 2021 9:59 AM GMT

മോദിയുടെ അഭ്യര്‍ത്ഥന; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷകര്‍, സമര ജീവി പരാമര്‍ശത്തില്‍ പ്രതിഷേധം
X

കേന്ദ്രവുമായി അടുത്ത വട്ട ചര്‍ച്ചയ്ക്ക് തയ്യാറാണെന്നറിയിച്ച് കര്‍ഷക യൂണിയനുകള്‍. ചര്‍ച്ച എന്ന് വേണമെന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കണം എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം രാജ്യത്ത് സമരം നടത്തുന്നതിനായി പ്രത്യേക സമര ജീവികള്‍ എത്തിയിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കര്‍ഷകര്‍ രംഗത്തെത്തി. ജനാധിപത്യത്തില്‍ പ്രക്ഷോഭത്തിന് പ്രധാന പങ്കുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു.

അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് തയാറാണ്. തീയതിയും സമയവും സര്‍ക്കാര്‍ പറഞ്ഞാല്‍ ചര്‍ച്ചയ്ക്ക് തങ്ങള്‍ എത്തുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ശിവകുമാര്‍ കക്ക പറഞ്ഞു. ‘സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ ഒരിക്കലും വിസമ്മതിച്ചിട്ടില്ല. ഞങ്ങളെ സംഭാഷണത്തിനായി വിളിക്കുമ്പോഴെല്ലാം ഞങ്ങള്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി. അവരുമായി ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ്’, ശിവകുമാര്‍ കക്ക പറഞ്ഞു. പിടി ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

70 ദിവസത്തിലേറെയായി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സിംഘു, ഗാസിപൂര്‍, തിക്രി അതിര്‍ത്തികളിലായി സമരം ചെയ്യുന്നു. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍ പറയുന്നത്. അവസാന ഘട്ട ചര്‍ച്ചയില്‍ 18 മാസത്തേക്ക് നിയമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കര്‍ഷക യൂണിയനുകള്‍ അത് നിരസിക്കുകയാണ് ഉണ്ടായത്.

തിങ്കളാഴ്ച രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി നല്‍കവെയാണ് പ്രധാനമന്ത്രി മോദി കര്‍ഷക സമരത്തെപ്പറ്റി പ്രതിപാദിച്ചത്. താങ്ങുവില മാറ്റമില്ലാതെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച അദ്ദേഹം ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും ആവശ്യപ്പെട്ടിരുന്നു. വീണ്ടും ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ അതിന് തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയത്.

അതേസമയം സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കര്‍ഷക നേതാവ് അഭിമന്യു കോഹര്‍ രംഗത്തെത്തി. താങ്ങുവിലയില്‍ മാറ്റമില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതെങ്കില്‍ അതുസംബന്ധിച്ച നിയമാനുസൃതമായ ഉറപ്പ് നല്‍കാന്‍ മടിക്കുന്നത് എന്തിനെന്നാണ് അദ്ദേഹം ചോദിച്ചത്. ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുന്നു. എന്നാല്‍ ഔദ്യോഗികമായി ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു.

Popular Stories

    Next Story