പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് ?
സുപ്രധാന രാഷ്ട്രീയ നീക്കത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ പ്രധാന രാഷ്ട്രീയ തീരുമാനം പ്രശാന്ത് കിഷോര്‍ കൈക്കൊള്ളുമെന്ന് സൂചന ലഭിച്ചിരുന്നു. വരാനിരിക്കുന്ന യുപി, പഞ്ചാബ് തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ക്കപ്പുറം വലിയ രാഷ്ട്രീയ പ്രധാന്യമുള്ള തീരുമാനം പ്രശാന്ത് കിഷോറില്‍ നിന്നുണ്ടായേക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തിയിരുന്നു. ഗാന്ധി കുടുംബാംഗങ്ങളുമായി പ്രശാന്ത് കിഷോര്‍ […]
14 July 2021 4:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സുപ്രധാന രാഷ്ട്രീയ നീക്കത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ പ്രധാന രാഷ്ട്രീയ തീരുമാനം പ്രശാന്ത് കിഷോര്‍ കൈക്കൊള്ളുമെന്ന് സൂചന ലഭിച്ചിരുന്നു.
വരാനിരിക്കുന്ന യുപി, പഞ്ചാബ് തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ക്കപ്പുറം വലിയ രാഷ്ട്രീയ പ്രധാന്യമുള്ള തീരുമാനം പ്രശാന്ത് കിഷോറില്‍ നിന്നുണ്ടായേക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തിയിരുന്നു. ഗാന്ധി കുടുംബാംഗങ്ങളുമായി പ്രശാന്ത് കിഷോര്‍ നടത്തിയത് യു പി , പഞ്ചാബ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളല്ലെന്നും അതിലധികം പ്രധാന്യമുള്ള കാര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരികയെന്ന വലിയ ലക്ഷ്യം ഏറ്റെടുത്താണ് പ്രശാന്ത് കിഷോറിന്റെ പുതിയ തന്ത്രങ്ങളെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരത്തെ ബംഗാള്‍ , തമിഴ്നാട് തെരഞ്ഞെടുപ്പുകളില്‍ ടി എം സിയ്ക്കും ഡി എം കെയ്ക്കും വന്‍ വിജയം നേടിക്കൊടുത്ത ശേഷം പ്രശാന്ത് കിഷോര്‍ പുതിയ മേഖല തേടുന്നതായി എന്‍ ഡി ടി വിയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കപ്പെട്ടിരുന്നു.
എന്നാല്‍ താന്‍ തോറ്റ രാഷ്ട്രീയക്കാരനാണെന്നായിരുന്നു അന്ന് പ്രശാന്ത് കിഷോര്‍ മറുപടി പറഞ്ഞത്. എന്നാല്‍ പിന്നീട് ശരത് പവാറുമായി ചേര്‍ന്ന് ചില പ്രധാന രാഷ്ട്രീയ നീക്കങ്ങള്‍ പ്രശാന്ത് കിഷോറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ഗാന്ധി കുടുംബവുമായി തെരഞ്ഞെടുപ്പ് തത്രജ്ഞന്റെ കൂടിക്കാഴ്ച്ച.