Top

കൊവാക്സിനെടുത്ത ഹരിയാന മന്ത്രിയ്ക്ക് കൊവിഡ്; അനില്‍ വിജ് ആശുപത്രിയില്‍

ചണ്ഡിഗഢ്: കൊവാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഹരിയാന ആഭ്യന്തര-ആരോഗ്യമന്ത്രി അനില്‍ വിജ്ജിന് കൊവിഡ് സ്ഥിരീകരിച്ചു. നവംബര്‍ 20ന് മൂന്നാംഘട്ട വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായാണ് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. കൊവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് മന്ത്രിയെ അംബാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കമുള്ളവര്‍ എത്രയും പെട്ടെന്ന് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധനാണെന്ന് മന്ത്രി അനില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. നിലവില്‍ ഓക്‌സ്ഫര്‍ഡ് […]

5 Dec 2020 12:35 AM GMT

കൊവാക്സിനെടുത്ത ഹരിയാന മന്ത്രിയ്ക്ക് കൊവിഡ്; അനില്‍ വിജ് ആശുപത്രിയില്‍
X

ചണ്ഡിഗഢ്: കൊവാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഹരിയാന ആഭ്യന്തര-ആരോഗ്യമന്ത്രി അനില്‍ വിജ്ജിന് കൊവിഡ് സ്ഥിരീകരിച്ചു. നവംബര്‍ 20ന് മൂന്നാംഘട്ട വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായാണ് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. കൊവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് മന്ത്രിയെ അംബാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കമുള്ളവര്‍ എത്രയും പെട്ടെന്ന് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധനാണെന്ന് മന്ത്രി അനില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. നിലവില്‍ ഓക്‌സ്ഫര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്ര സിനിക, കാഡില തുടങ്ങിയ വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെയും സൈഡസ് കാഡിലയുടെയും വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. രാജ്യത്ത് കൊറോണ വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഗുരുതരമായ രോഗം ബാധിച്ച വൃദ്ധ ജനങ്ങള്‍ എന്നിവര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുക. വാക്‌സിന്റെ 160 കോടി ഡോസുകള്‍ വാങ്ങാന്‍ വിവിധ കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ധാരണയിലെത്തിയതായും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അങ്ങനെയെങ്കില്‍ രാജ്യത്തെ 80 കോടിയോളം ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കും. ഓക്‌സ്ഫഡ് വാക്‌സിന്റെ (കൊവിഷീല്‍ഡ്) 50 കോടി ഡോസുകളാണ് ഇന്ത്യ വാങ്ങുക. അമേരിക്കന്‍ കമ്പനിയായ നോവാവാക്‌സിന്റെ 100 കോടി ഡോസുകളും റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്റെ 10 കോടി ഡോസുകളും ഇന്ത്യയിലെത്തും.

Popular Stories

    Next Story