Top

‘പോരാളി, വിജിലന്‍സ് റെയ്ഡിനിടെ കൂളായി ചായ കുടിക്കുന്ന വീട്ടുകാരന്‍’; അരക്കോടി പിടിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ‘ഷാജി കൂള്‍’ പോസ്റ്റില്‍ ട്രോളുമായി എല്‍ഡിഎഫ് അനുകൂലികള്‍

കെ എം ഷാജിയുടെ വീട്ടില്‍ നിന്നും അരക്കോടിയോളം രൂപ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തതിന് പിന്നാലെ എംഎല്‍എ ചായ കുടിക്കുന്ന ചിത്രം ട്രോളാക്കി എല്‍ഡിഎഫ് അനുകൂലികള്‍. വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നതിനിടെ കെ എം ഷാജി ‘കൂസലില്ലാതെ ചായ കുടിക്കുന്ന ചിത്രം യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു. മുസ്ലീം ലീഗ് എംഎഎല്‍യുടെ ചിത്രത്തിനൊപ്പമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം ഇങ്ങനെ. […]

12 April 2021 8:10 AM GMT

‘പോരാളി, വിജിലന്‍സ് റെയ്ഡിനിടെ കൂളായി ചായ കുടിക്കുന്ന വീട്ടുകാരന്‍’; അരക്കോടി പിടിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ‘ഷാജി കൂള്‍’  പോസ്റ്റില്‍ ട്രോളുമായി എല്‍ഡിഎഫ് അനുകൂലികള്‍
X

കെ എം ഷാജിയുടെ വീട്ടില്‍ നിന്നും അരക്കോടിയോളം രൂപ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തതിന് പിന്നാലെ എംഎല്‍എ ചായ കുടിക്കുന്ന ചിത്രം ട്രോളാക്കി എല്‍ഡിഎഫ് അനുകൂലികള്‍. വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നതിനിടെ കെ എം ഷാജി ‘കൂസലില്ലാതെ ചായ കുടിക്കുന്ന ചിത്രം യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു. മുസ്ലീം ലീഗ് എംഎഎല്‍യുടെ ചിത്രത്തിനൊപ്പമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം ഇങ്ങനെ.

വീട്ടില്‍ വിജിലന്‍സ് റെയ്ഡ്, വീട്ടുകാരന്‍ കൂളായി ചായ കുടിക്കുന്നു. ഇതു കൊണ്ടാണ് കെ എം ഷാജിയെ ആളുകള്‍ പോരാളിയെന്ന് വിളിക്കുന്നതും, കെ ടി ജലീലിനെ പരിഹസിക്കുന്നതും.

രാഹുല്‍ മാങ്കൂട്ടത്തില്‍

ഉച്ചയ്ക്ക് ഒരു മണിയോടെ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം 336 പേര്‍ ഷെയര്‍ ചെയ്തു. 7,700ലധികം പേരാണ് പോസ്റ്റിനോട് റിയാക്ട് ചെയ്തിരിക്കുന്നത്. കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയോളം പിടിച്ചെടുത്തെന്ന വാര്‍ത്ത വന്നതിന് പിന്നാലെ രാഹുലിന്റെ പോസ്റ്റിന് താഴെ ട്രോളുകളുമായി എത്തിയിരിക്കുകയാണ് എല്‍ഡിഎഫ് അനുകൂലികള്‍.

കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയോളം വിജിലന്‍സ് പിടിച്ചെടുത്തു. എംഎല്‍എയുടെ കണ്ണൂരിലെ വസതിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ മണലിലേയും വീടുകളാണ് റെയ്ഡ് ചെയ്തത്. അരക്കോടി രൂപ കണ്ടെത്തിയ സാഹചര്യത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

എംഎല്‍എയ്ക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ കോടതിയില്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിരുന്നു. 2011 മുതല്‍ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുളളതായി വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. 2,19,000 രൂപ ഇക്കാലയളവില്‍ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് കോടിയോളം രൂപ ഇക്കാലയളവില്‍ ഷാജി സമ്പാദിച്ചെന്നും വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നു.

https://www.facebook.com/rahulbrmamkootathil/posts/816325632306409

Popular Stories

    Next Story