സൊമാറ്റോ ഡെലിവറി കേസ്; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ബംഗളൂരു വിട്ട് യുവതി; തിരിച്ചെത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ സൊമാറ്റോ ജീവനക്കാരന് കൈയ്യേറ്റം ചെയ്തെന്ന് പരാതി നല്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റും വ്ളോഗറുമായ ഹിതേഷ ചന്ദ്രാണി എന്ന യുവതി ബംഗളൂരു നഗരം വിട്ടു. യുവതി തന്നെയാണ് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്ന് കാട്ടി സൊമാറ്റോ ജീവനക്കാരന് കാമരാജ് പൊലീസിന് പരാതി നല്‍കിയതിനു പിന്നാലെയാണ് ഹിതേഷ ബംഗളൂരിവില്‍ നിന്നും പോയിരിക്കുന്നത്. കാമരാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് യുവതി ബംഗളൂരുവില്‍ നിന്നും മഹാരാഷ്ട്രയിലെ ബന്ധുവിന്റെ വീട്ടിലേക്ക്് പോയതായി പൊലീസിന് വിവരം ലഭിച്ചത്. തിരിച്ചെത്തുമ്പോള്‍ മൊഴി […]

ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ സൊമാറ്റോ ജീവനക്കാരന് കൈയ്യേറ്റം ചെയ്തെന്ന് പരാതി നല്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റും വ്ളോഗറുമായ ഹിതേഷ ചന്ദ്രാണി എന്ന യുവതി ബംഗളൂരു നഗരം വിട്ടു. യുവതി തന്നെയാണ് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്ന് കാട്ടി സൊമാറ്റോ ജീവനക്കാരന് കാമരാജ് പൊലീസിന് പരാതി നല്‍കിയതിനു പിന്നാലെയാണ് ഹിതേഷ ബംഗളൂരിവില്‍ നിന്നും പോയിരിക്കുന്നത്.
കാമരാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് യുവതി ബംഗളൂരുവില്‍ നിന്നും മഹാരാഷ്ട്രയിലെ ബന്ധുവിന്റെ വീട്ടിലേക്ക്് പോയതായി പൊലീസിന് വിവരം ലഭിച്ചത്. തിരിച്ചെത്തുമ്പോള്‍ മൊഴി നല്‍കാനുള്ള സമയം യുവതിക്ക് നല്‍കിയിട്ടുണ്ടെന്നും പൊലീസിനു മുന്നില്‍ ഹാജരാവാതിരുന്നാല്‍ യുവതിയെ അറസ്റ്റ് ചെയ്യുമെന്നും ഇലക്ട്രോണിക് സിറ്റി പൊലീസ് വ്യക്തമാക്കി.
കാമരാജും യുവതിയും തമ്മില്‍ കേസിനാസ്പദമായ തര്‍ക്കം നടന്ന ദൊഡ്ഡാതൊഗുറില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഹിതേഷയാണ് തന്നെ ആക്രമിച്ചതെന്ന് കാണിച്ച് കാമരാജ് പൊലീസില്‍ പരാതി നല്‍കിയത്. നിലവില്‍ ഹിതേഷയുടെ പരാതിയില്‍ സെമാറ്റോയുടെ സസ്പെന്‍ഷനിലാണ് കാമരാജ്.
സംഭവത്തെക്കുറിച്ച് കാമരാജ് തന്റെ ഭാഗം വിശദീകരിച്ചതിനു പിന്നാലെ ഹിതേഷയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നാണ് സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് ആയ കാമരാജ് പറയുന്നത്.യുവതിയുടെ മൂക്കിന് പരിക്ക് പറ്റിയത് താന്‍ കാരണമല്ലെന്നും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാന്‍ വൈകിയതിന് വളരെ മോശമായ പെരുമാറ്റമായിരുന്നു യുവതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും കാമരാജ് പറഞ്ഞു.
‘ അവരുടെ അപാര്‍ട്മെന്റ് ഡോറില്‍ എത്തിയ ശേഷം ഭക്ഷണം കൈമാറി. പേയ്മെന്റ് തരുമെന്നാണ് താന്‍ കരുതിയത്. ട്രാഫിക് ബ്ലോക്ക് മൂലം ഡെലിവറി വൈകിയതിനു ഞാന്‍ ക്ഷമ ചോദിച്ചു. എന്നാല്‍ അവര്‍ വളരെ മോശമായാണ് തുടക്കം മുതലേ സംസാരിച്ചത്,’ കാമരാജ് പറഞ്ഞു.
‘ ഞാന്‍ ഈ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെയായി. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സാഹചര്യത്തിലൂടെ കടന്നു പോയത്,’
ഡെലിവറി ചെയ്ത ഭക്ഷണം വാങ്ങിയ ശേഷം പണം നല്കാന് യുവതി തയ്യാറായില്ലെന്നും ഇദ്ദേഹം പറയുന്നു. അടിമയെന്നാണ് തന്നെ വിളിച്ചതെന്നും നിനക്കെന്തു ചെയ്യാന്‍ പറ്റുമെന്ന് ചോദിച്ചെന്നും കാമരാജ് പറയുന്നു. ഇതിനിടയില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത വിവരം സൊമാറ്റോ അറിയിച്ചു എന്നാല്‍ ഡെലിവറി ചെയ്ത ഭക്ഷണം യുവതി തിരികെ തരാത്തിനെതുടര്ന്ന് കാമരാജ് തിരിച്ചു പോരാന്‍ നോക്കി. പോവുന്നതിനിടയിലും യുവതി ഹിന്ദിയില്‍ തുടരെ തെറി പറയുകയും ചെരുപ്പുകളെടുത്ത് കാമരാജിനു നേരെ എറിയുകയും ചെയ്തു.
‘ അവര്‍ പെട്ടന്ന് എന്റെ നേരെ ചെരിപ്പുകള്‍ എറിയുകയും എന്നെ അടിക്കാനും തുടങ്ങി. അവരുടെ അടി ഞാന്‍ കൈ കൊണ്ട് തടുക്കുകയായിരുന്നു,’
‘എന്റെ കൈ തട്ടി മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ അവരുടെ നഖം കൊണ്ട് തന്നെയാണ് മൂക്കിന് പരിക്കു പറ്റിയത്. അവരുടെ മുഖം കണ്ടവര്‍ക്ക് മനസ്സിലാവും അത് ഇടികൊണ്ട് പരിക്ക് പറ്റിയതല്ലെന്ന്.,’ കാമരാജ് പറഞ്ഞു.
മേക്കപ്പ് ആര്‍ട്ടിസ്റ്റും വ്ളോഗറുമായ ഹിതേഷാ ചന്ദ്രാണി സൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചെന്ന് വ്യക്തമാക്കി രംഗത്ത് വന്നതിനു പിന്നാലെയാണ് വിവാദം ഉടലെടുത്തത്. രക്തം വാര്‍ന്നൊലിക്കുന്ന മൂക്കുമായി സോഷ്യല്‍ മീഡിയാ ലൈവിലെത്തിയ ഇന്ദ്രാണി ആക്രമം സംഭവം വിവരിക്കുകയായിരുന്നു.
- TAGS:
- Zomato
- zomato assault