Top

‘കൊക്ക കോള മാറ്റി, സെവനപ്പ് മാറ്റാൻ ധൈര്യമുണ്ടോ?’; ബ്രസീൽ വിരുദ്ധരുടെ ചില കുത്തിത്തിരിപ്പ് ട്രോൾ

കൊക്ക കോളയുടെ കുപ്പിയെടുത്ത് മാറ്റിയ ക്രിസ്റ്റ്യാന്യോ റൊണാൾഡോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. ഹം​ഗറിയെ മൂന്ന് ​ഗോളിന് പോർച്ചു​ഗീസ് പട തറപ്പറ്റിച്ചതോടെ റോണോയ്ക്ക് വേണ്ടി ഉയരുന്ന ആരവങ്ങളും ശക്തി കൂടിയെന്ന് പറയാം. എന്നാൽ കളി മികവ് മാത്രമല്ല റോണയെ സൂപ്പർ സ്റ്റാറാക്കിയിരിക്കുന്നത്. വാർത്താ സമ്മേളനത്തിനിടെ തനിക്ക് സമീപത്ത് വെച്ചിരുന്ന കൊക്ക കോളയുടെ കുപ്പിയെടുത്ത് മാറ്റിയ റോണ വെള്ളം കുടിക്കാനും ആവശ്യപ്പെട്ടു. ഇതോടെ താരം ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ചൂടേറിയ തർക്കങ്ങൾക്കും തുടക്കം കുറിച്ചു. കോള വേണ്ടെന്ന് പല […]

16 Jun 2021 5:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കൊക്ക കോള മാറ്റി, സെവനപ്പ് മാറ്റാൻ ധൈര്യമുണ്ടോ?’; ബ്രസീൽ വിരുദ്ധരുടെ ചില കുത്തിത്തിരിപ്പ് ട്രോൾ
X

കൊക്ക കോളയുടെ കുപ്പിയെടുത്ത് മാറ്റിയ ക്രിസ്റ്റ്യാന്യോ റൊണാൾഡോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. ഹം​ഗറിയെ മൂന്ന് ​ഗോളിന് പോർച്ചു​ഗീസ് പട തറപ്പറ്റിച്ചതോടെ റോണോയ്ക്ക് വേണ്ടി ഉയരുന്ന ആരവങ്ങളും ശക്തി കൂടിയെന്ന് പറയാം. എന്നാൽ കളി മികവ് മാത്രമല്ല റോണയെ സൂപ്പർ സ്റ്റാറാക്കിയിരിക്കുന്നത്. വാർത്താ സമ്മേളനത്തിനിടെ തനിക്ക് സമീപത്ത് വെച്ചിരുന്ന കൊക്ക കോളയുടെ കുപ്പിയെടുത്ത് മാറ്റിയ റോണ വെള്ളം കുടിക്കാനും ആവശ്യപ്പെട്ടു. ഇതോടെ താരം ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ചൂടേറിയ തർക്കങ്ങൾക്കും തുടക്കം കുറിച്ചു. കോള വേണ്ടെന്ന് പല ആരാധകരും ഇതോടെ തീരുമാനമെടുത്തുവെന്നും സൂചനയുണ്ട്.

”കോളയ്ക്കു പകരം ശുദ്ധമായ വെള്ളം കുടിച്ചു ശീലിക്കൂ” എന്നു റൊണാൾഡോ പറഞ്ഞ ഒരൊറ്റ വാചകം ഓഹരി വിപണിയിൽ കോളാ കമ്പനിയുടെ മാർക്കറ്റ് തകർത്തുകളഞ്ഞു. ഒരൊറ്റ രാത്രിയുടെ ഇടവേളയിൽ നാലു മില്യൺ ഡോളറാണ് ഇടിഞ്ഞത്. റൊണാൾഡോ ഈ പരാമർശം നടത്തുന്നതിനു മുമ്പ് വിപണിയിൽ 56.10 ഡോളറായിരുന്നു കൊക്കകോളയുടെ ഓഹരി വില. ഇത് 55.22 ആയാണ് ഇടിഞ്ഞത്. ഇതോടെ ആഗോള ഓഹരി വില 242 ബില്യൺ ഡോളറിൽ നിന്ന് 238 ബില്യൺ ഡോളാറായി കുറഞ്ഞു.

യൂറോ കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിനു മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് റൊണാൾഡോ കൊക്കക്കോളയ്‌ക്കെതിരേ ‘ഫ്രീകിക്ക്’ അടിച്ചത്. പത്രസമ്മേളനത്തിനായി കോച്ച് ഫെർണാണ്ടോ സാന്റോസിനൊപ്പമാണ് റൊണാൾഡോ മാധ്യമപ്രവർത്തകരെ കാണാൻ എത്തിയത്. വേദിയിലെ മേശയിൽ ഇരിപ്പിടത്തിനു മുന്നിലായി സ്‌പോൺസർമാർ പരസ്യത്തിനായി കൊക്കക്കോള കുപ്പികൾ വച്ചിരുന്നു. എന്നാൽ വന്നിരുന്ന ഉടൻ തന്നെ റൊണാൾഡോ ഇവ എടുത്തുമാറ്റി. പിന്നീട് സമീപത്തിരുന്ന കുടിവെള്ളക്കുപ്പി എടുത്ത ശേഷം താരം തന്നെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. കുടിവെള്ളക്കുപ്പി മാധ്യമപ്രവർത്തകരെ ഉയർത്തിക്കാട്ടിയ ശേഷം ”ഇത്തരം പാനീയങ്ങൾക്കു പകരം വെള്ളം കുടിക്കൂ” എന്നാണ് അദ്ദേഹം വിളിച്ചു പറഞ്ഞത്.

സംഭവം കോളയിലൊതുങ്ങുമെന്ന് കരുതിയവർക്ക് തെറ്റി, കേരളത്തിലെ ബ്രസീൽ വിരുദ്ധരായ ചിലർ മറ്റൊരു സോഫ്റ്റ് ഡ്രിങ്കായ സെവനപ്പിനെയും ഉയർത്തിപ്പിടിച്ച് വന്നിരിക്കുകയാണ്. ഏഴ് ​ഗോളടിച്ച് ബ്രസീലിനെ ജർമ്മനി കരയിപ്പിച്ച ആ നിമിഷത്തെ വീണ്ടുമോർമ്മിപ്പിക്കാനാണ് ബ്രസീൽ വിരുദ്ധരുടെ ശ്രമം. കോളയെ തൊട്ടാൽ കുഴപ്പമില്ല, സെവനപ്പിനെ തൊട്ടാൽ ശരിയാക്കുമെന്നൊക്കെ ട്രോളുകളുണ്ട്. എന്തായാലും കോപ്പയിൽ ശക്തമായി ടീം മുന്നേറുമ്പോൾ സോഷ്യൽ മീഡിയയിൽ ഫാൻ ഫൈറ്റും ശക്തമാവുകയാണ്.

Next Story

Popular Stories