Top

വമ്പന്‍ ധാന്യഗോഡൗണുകള്‍ പണിതുയര്‍ത്തി അദാനി; എഫ്‌സിഐയ്ക്ക് വേണ്ടിയെന്ന് വാദം; സംഭരണം രണ്ട് മുതല്‍ നാല് വര്‍ഷം വരേയ്ക്ക്

കേന്ദ്ര ഭക്ഷ്യ വകുപ്പിന്റെ ധാന്യങ്ങള്‍ സുക്ഷിക്കുന്നതിനായി പാനിപ്പട്ടിലെ ജൊന്ധന്‍, നോല്‍ത ഗ്രാമത്തില്‍ ഉന്നത സാങ്കേതിക വിദ്യയോടുകൂടിയ ഗോഡൗണുകളാണ് അദാനി ഗ്രൂപ്പ് പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

11 Dec 2020 1:30 AM GMT

വമ്പന്‍ ധാന്യഗോഡൗണുകള്‍ പണിതുയര്‍ത്തി അദാനി; എഫ്‌സിഐയ്ക്ക് വേണ്ടിയെന്ന് വാദം; സംഭരണം രണ്ട് മുതല്‍ നാല് വര്‍ഷം വരേയ്ക്ക്
X

കേന്ദ്ര ഭക്ഷ്യ വകുപ്പിന്റെ ധാന്യങ്ങള്‍ സുക്ഷിക്കുന്നതിനായി പാനിപ്പട്ടിലെ ജൊന്ധന്‍, നോല്‍ത്ത ഗ്രാമത്തില്‍ ഉന്നത സാങ്കേതിക വിദ്യയോടുകൂടിയ ഗോഡൗണുകളാണ് അദാനി ഗ്രൂപ്പ് പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന ഹരിയാനയില്‍ഭൂവിനിയോഗ കൈമാറ്റ ചട്ടത്തിന്‌ (CLU) അനുമതി നല്‍കിയതിന് ശേഷമാണ് അദാനി ഗ്രൂപ്പ് നീക്കങ്ങള്‍ ആരംഭിക്കുന്നത്.

ഏകദേശം രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. അവര്‍ കര്‍ഷകരുടെ പക്കല്‍ നിന്ന് വാങ്ങിയ ഭൂമിയുടെ അടുത്തായി പഞ്ചായത്തിന്റെ രണ്ടേക്കര്‍ ഭൂമി ആവശ്യമുണ്ടെന്നും അത് വാങ്ങുന്നതിനായി അവര്‍ എന്നെ വന്നു കണ്ടിരുന്നു. പഞ്ചായത്ത് ഭൂമി വില്‍ക്കുന്നത് എന്റെ അധികാരത്തില്‍ വരുന്ന കാര്യമല്ലാത്തതിനാല്‍ ഞാന്‍ അത് നിരസിക്കുകയാണ് ഉണ്ടായത്. ഇതിനെ പറ്റി സംസ്ഥാനത്തെ ഉന്നതരോട് ചോദിക്കാനാണ് ഞാന്‍ പറഞ്ഞത്.

ബല്‍രാജ് സിംഗ് ( നോല്‍ത്ത ഗ്രാമാധികാരി)

റെയില്‍ ട്രാക്കിനടുത്തായി ദേശീയ പാതയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറിക്കിടക്കുന്ന ഭൂമിയാണ് അദാനി ഗ്രൂപ്പ് വാങ്ങിയിരിക്കുന്നത്. കൃഷിക്കനുയോജ്യമായ ഭൂമിയല്ല അവര്‍ ഏറ്റെടുത്തിരിക്കുന്നത്. അവിടുത്തെ ജലത്തിന് ഉപ്പുരസം ഉള്ളതുകൊണ്ട് തന്നെ അവിടെ നനയ്ക്കല്‍ പ്രായോഗീകമല്ല. അതുകൊണ്ട് തന്നെ ആ ഭൂമി കൃഷിക്ക് യോജ്യമല്ലതാകുന്നതും. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദാനി ഗ്രൂപ്പ് കര്‍ഷകരില്‍ നിന്നും ഭൂമി വാങ്ങാന്‍ തുടങ്ങുന്നത്. തുടക്കത്തില്‍ തന്നെ ഏക്കറിന് 30 ലക്ഷം രൂപയാണ് കര്‍ഷകര്‍ വിലയിട്ടിരുന്നത്. ക്രമേണ ഭൂമിയുടെ വില ഏക്കറിന് രണ്ട് കോടി വരെയായി ഉയരുകയാണുണ്ടായത്. ആദ്യം തന്നെ ഭൂമി വിട്ടുകൊടുത്തവര്‍ക്ക് അത് നഷ്ടമായി തീരുകയായിരുന്നുവെന്നും ബല്‍രാജ് സിംഗ് പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തിലാണ് ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി കൈമാറ്റം നടത്താമെന്ന് ഹരിയാനയിലെ നഗര- ഗ്രാമ പ്ലാനിംഗ് ഡയറക്ടര്‍ ഉത്തരവിടുന്നത്. ജൊന്ധന്‍ ഗ്രാമത്തില്‍ അദാനി ഗ്രൂപ്പ് ഒരു മാസം മുമ്പ് തന്നെ കെട്ടിട ത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നുവെന്നാണ് ഗ്രാമാധികാരിയ വിജേന്തര്‍ സിംഗ് പറയുന്നത്.

സിഎല്‍യു പ്രകാരം ഭൂമി കൈമാറ്റം നടത്തുന്നതിനായി 27,00,469 രൂപയാണ് അദാനി ഗ്രൂപ്പ് അടച്ചത്. സിഎല്‍യു അനുസരിച്ച് ഹരിയാനയിലെ സ്ഥിരതാമസക്കാരായ 75 ശതമാനം പേര്‍ക്കും തൊഴില്‍ അവസരങ്ങള്‍ നല്‍കിയിരിക്കണം. തൊഴിലിന്റെ സ്വഭാവമവനുസരിച്ച് ഓരോ മൂന്നുമാസത്തിലും പ്രസ്താവന സജ്ജീകരിക്കുകയും വേണം.

അതിനിടയില്‍ വിശദീകരണവുമായി അദാനി ഗ്രൂപ്പും രംഗത്തെത്തിയിരുന്നു. കര്‍ഷകരില്‍ നിന്നും ധാന്യങ്ങള്‍ വാങ്ങുകന്നതോ അതിന്റെ വില നിശ്ചയിക്കുന്നതോ തങ്ങളുടെ പരിധിയില്‍ വരുന്നതല്ല. മറിച്ച് കേന്ദ്ര ഭക്ഷ്യ വകുപ്പിന്റെ ധാന്യങ്ങള്‍ ഗോഡൗണുകളില്‍ ശേഖരിച്ച് വികസനത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഭാകമാവുക മാത്രമാണ് ചെയ്യുന്നതെന്നുമായുരുന്നു പ്രതികരണം. ‘സ്റ്റോറേജിന്റെ വ്യാപ്തിയോ വിലയോ നിശ്ചയിക്കാനുള്ള അവകാശം കമ്പിനിയ്ക്ക് ഉണ്ടാവില്ല. ഇത് കേന്ദ്ര ഭക്ഷ്യ വകുപ്പിലേക്കുള്ള സേവനമായിരിക്കും’, ട്വിറ്ററില്‍ അദാനി ഗ്രൂപ്പ് നല്‍കിയ പ്രസ്ഥാവന.

ഭക്ഷ്യ ധാന്യങ്ങളുടെ ഭദ്രത ഉറപ്പാക്കുന്നതിനായി കേന്ദ്ര ഭക്ഷ്യ വകുപ്പ് സ്വകാര്യ കമ്പനികളുമായി കൈകോര്‍ത്ത് സാങ്കേതികമായ ഗോഡൗണുകളില്‍ രണ്ട് മുതല്‍ നാല് വര്‍ഷം വരെ കേടുകൂടാതെ ധാന്യങ്ങള്‍ സൂക്ഷിക്കാനുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. അടിയന്തിര ആശ്യങ്ങള്‍ക്കായി ബള്‍ക്കായി ഇവ ട്രെയ്‌നുകള്‍ വഴി രാജ്യ വ്യാപകമായി എത്തിക്കുവാനും കഴിയും.

ഗോഡൗണ്‍ സൗകര്യങ്ങള്‍ കമ്മീഷന്‍ ചെയ്യുന്നതിന് എഫ്‌സിഐ ക്ഷണിച്ച മത്സര ലേലത്തില്‍ ഏറ്റവും കുറഞ്ഞ ബിഡ്ഡറായി അദാനി അഗ്രി ലോജിസ്റ്റിക്‌സ് മാറുകയായിരുന്നു. നിലവില്‍ ഉത്തരേന്ത്യയില്‍ ധാന്യങ്ങള്‍ സംഭരിക്കുന്നതിനായി മൊഗ (പഞ്ചാബ്), കൈതാല്‍ (ഹരിയാന) എന്നിവിടങ്ങളില്‍ ധാന്യ ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദാനി ഗ്രൂപ്പിന്റെ മറ്റൊരു പ്രസ്താവനയില്‍ പറയുന്നത്.

Next Story