ഐ ടി മന്ത്രിയായി, പിന്നാലെ രാജീവ് ചന്ദ്രശേഖറിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂടിക്ക് അപ്രത്യക്ഷം
കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ ട്വിറ്ററിനെതിരെ പുതിയ വിവാദം. കേന്ദ്ര പുനഃസംഘടനയുടെ ഭാഗമായി മന്ത്രിസഭയിലെത്തി അധികാരമേറ്റ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ബ്ലൂടിക്ക് ട്വിറ്റര്‍ താല്‍ക്കാലികമായി നീക്കം ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷമാണ് അക്കൗണ്ട് പുനഃസ്ഥാപിച്ചത്. ചന്ദ്രശേഖര്‍ തന്റെ അക്കൗണ്ടിന്റെ പേര് മാറ്റിയതിനാലാണ് താത്കാലികമായി ബ്ലൂ ടിക്ക് നീക്കം ചെയ്തതെന്നാണ് ട്വിറ്ററിന്റെ വാദം. ഇതിന് മുമ്പും ഇത്തരത്തിലുള്ള നടപടികള്‍ ട്വിറ്ററിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. നേരത്തെ ഇത്തരത്തില്‍ കേന്ദ്ര മന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും കോണ്‍ഗ്രസ് നേതാവ് ശശി […]
12 July 2021 7:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ ട്വിറ്ററിനെതിരെ പുതിയ വിവാദം. കേന്ദ്ര പുനഃസംഘടനയുടെ ഭാഗമായി മന്ത്രിസഭയിലെത്തി അധികാരമേറ്റ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ബ്ലൂടിക്ക് ട്വിറ്റര്‍ താല്‍ക്കാലികമായി നീക്കം ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷമാണ് അക്കൗണ്ട് പുനഃസ്ഥാപിച്ചത്. ചന്ദ്രശേഖര്‍ തന്റെ അക്കൗണ്ടിന്റെ പേര് മാറ്റിയതിനാലാണ് താത്കാലികമായി ബ്ലൂ ടിക്ക് നീക്കം ചെയ്തതെന്നാണ് ട്വിറ്ററിന്റെ വാദം. ഇതിന് മുമ്പും ഇത്തരത്തിലുള്ള നടപടികള്‍ ട്വിറ്ററിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
നേരത്തെ ഇത്തരത്തില്‍ കേന്ദ്ര മന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെയും ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ട് താത്കാലികമായി ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു പ്രമുഖ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെതിരെ ഉയര്‍ന്നത്.
പുതിയ ഐടി നിയമം നിലവില്‍ വന്നതോടുകൂടി ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പലതവണയായി ഏറ്റുമുട്ടലുകള്‍ നടന്നുവരുന്നതിനിടെയാണ് ട്വിറ്റര്‍ വീണ്ടും വിവാദത്തിലായിരിക്കുന്നത്. ഇതിനിടെ ഇന്ത്യയില്‍ പരാതി പരിഹാര ഓഫീസറെ ട്വിറ്റര്‍ നിയമിച്ചു. വിനയ് പ്രകാശാണ് ഇന്ത്യയിലെ ട്വിറ്ററിന്റെ പുതിയ പരിഹാര ഓഫീസര്‍. പുതിയ ഐടി നിയമം അനുശാസിക്കുന്ന പരാതി പരിഹാര ഓഫീസറെ നിയമിക്കുന്നതിന് എട്ടാഴ്ച്ച വേണമെന്നാണ് ട്വിറ്റര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. പിന്നാലെയാണ് നിയമനം.
പുതുക്കിയ ഐടി ചട്ടങ്ങള്‍ പ്രകാരം ഇന്ത്യയില്‍ നിയമിക്കുന്ന പരാതി പരിഹാര ഓഫിസര്‍ രാജ്യത്ത് സ്ഥിര താമസമുള്ള ആളായിരിക്കണമെന്നും ഇവിടെ ഓഫിസ് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് പ്രകാരം ബെംഗളൂരുവാണ് ഓഫിസ് വിലാസമായി നല്‍കിയിരിക്കുന്നത്. താല്‍ക്കാലിക കംപ്ലെയ്ന്‍സ് ഓഫീസറെ ട്വിറ്റര്‍ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.
എപ്പോഴാണ് ട്വിറ്റര്‍ പരാതി പരിഹാര ഓഫീസറെ നിയമിക്കുകയെന്ന് വ്യക്തമാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ പുതിയ ഐടി നിയമത്തിന് വിധേയമാകാനുള്ള തയ്യാറെടുപ്പിലാണെന്ന് ട്വിറ്റര്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, ചീഫ് കംപ്ലെയിന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നീ തസ്തികകളിലും പുതിയ ഐടി നിയമപ്രകാരം ട്വിറ്റര്‍ നിയമനം നടത്തേണ്ടതുണ്ട്. അക്കാര്യം സംബന്ധിച്ച് ഇനിയും വ്യക്തത നല്കാന് ട്വിറ്റര്‍ തയ്യാറായിട്ടില്ല.