Top

‘കൊലക്കുറ്റം ചുമത്തണം’; അഫ്‌ലാഹിന്റെ മരണത്തില്‍ അറസ്റ്റ് വൈകരുതെന്ന് ഡിവൈഎഫ്‌ഐ

തലശ്ശേരി: പെരുന്നാള്‍ തലേന്ന് തലശേരിയില്‍ ബിടെക് വിദ്യാര്‍ത്ഥി അഫ്‌ലാഹ് ഫറോസ് ആഢംബര കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഡിവൈഎഫ്‌ഐ. ചമ്പാട് മേഖല കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അഫ് ലാഹിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഇത്രയധികം ദിവസമായിട്ടും പിടികൂടാന്‍ കഴിയാത്തത് സംശയകരമാണെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാണിക്കുകയാണ്. കുറ്റവാളികളെ എത്രയും പെട്ടന്ന് നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണം. കുറ്റക്കാര്‍ക്കെതിരെ നിസ്സാര വകുപ്പ് ചാര്‍ജ് ചെയ്യുന്നതിന് പകരം കൊലക്കുറ്റം തന്നെ […]

27 July 2021 4:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കൊലക്കുറ്റം ചുമത്തണം’; അഫ്‌ലാഹിന്റെ മരണത്തില്‍ അറസ്റ്റ് വൈകരുതെന്ന് ഡിവൈഎഫ്‌ഐ
X

തലശ്ശേരി: പെരുന്നാള്‍ തലേന്ന് തലശേരിയില്‍ ബിടെക് വിദ്യാര്‍ത്ഥി അഫ്‌ലാഹ് ഫറോസ് ആഢംബര കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഡിവൈഎഫ്‌ഐ. ചമ്പാട് മേഖല കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അഫ് ലാഹിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഇത്രയധികം ദിവസമായിട്ടും പിടികൂടാന്‍ കഴിയാത്തത് സംശയകരമാണെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

‘കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാണിക്കുകയാണ്. കുറ്റവാളികളെ എത്രയും പെട്ടന്ന് നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണം. കുറ്റക്കാര്‍ക്കെതിരെ നിസ്സാര വകുപ്പ് ചാര്‍ജ് ചെയ്യുന്നതിന് പകരം കൊലക്കുറ്റം തന്നെ ചുമത്തണ്ടേതുണ്ട്. എന്നാല്‍ മാത്രമേ ഇത്തരം ക്രിമിനല്‍ ഡ്രൈവിങ് അവസാനിക്കുകയുള്ളു’. ഡിവൈഎഫ്‌ഐ ചമ്പാട് സെക്രട്ടറി പറഞ്ഞു.

ബക്രീദിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയാണ് അഫ് ലാഹ് ജീവനെടുത്ത അപകടമുണ്ടാവുന്നത്. അപകടം നടന്നയുടന്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആഢംബര കാറിലുണ്ടായിരുന്ന നാല് പേരെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. എഫ്‌ഐആറില്‍ പ്രതിയുടെ പേര് വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം കേസിലെ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കാറിന്റെ നമ്പര്‍ പ്ലേറ്റ് ചിലര്‍ അഴിച്ചുമാറ്റിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ പ്രമുഖ വ്യവസായിയുടെ ബന്ധുവാണ് ആഢംബര കാര്‍ ഉപയോഗിച്ചതെന്നാണ് സൂചന.

Popular

    Next Story