Top

മനപൂര്‍വ്വം ബൗണ്ടറി നല്‍കി, ‘കണ്ടം ക്രിക്കറ്റ്’ തന്ത്രം; പണി മേടിച്ച് അഫ്ഗാനിസ്ഥാന്‍

മനപൂര്‍വ്വം ബൗണ്ടറി നല്‍കിയ അഫ്ഗാനിസ്ഥാന് പെനാല്‍റ്റി റണ്‍ വിധിച്ച് അംപയര്‍. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനമാണ് നാടകീയ സംഭവം അരങ്ങേറിയത്. പത്താമനായി ഇറങ്ങിയ ബാറ്റ്‌സ്മാനെ സ്‌ട്രൈക്കിംഗ് എന്‍ഡിലെത്തിക്കാനാണ് ‘കണ്ടം ക്രിക്കറ്റ്’ ശൈലിയിലുള്ള തന്ത്രം അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്. സംഭവം ഐസിസി ക്രിക്കറ്റ് നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമായതോടെയാണ് പെനാല്‍റ്റി റണ്‍ വിധിച്ചത്. 281ന് എട്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു സിംബാബ്‌വെ. ഒരുവശത്ത് സിഖന്ദര്‍ റാസ (79) മികച്ച രീതിയില്‍ ബാറ്റ് വീശുകയാണ്. എന്നാല്‍ പത്താമനായി ഇറങ്ങിയ ബാറ്റ്‌സ്മാനെ സ്‌ട്രൈക് […]

13 March 2021 6:54 AM GMT

മനപൂര്‍വ്വം ബൗണ്ടറി നല്‍കി, ‘കണ്ടം ക്രിക്കറ്റ്’ തന്ത്രം; പണി മേടിച്ച് അഫ്ഗാനിസ്ഥാന്‍
X

മനപൂര്‍വ്വം ബൗണ്ടറി നല്‍കിയ അഫ്ഗാനിസ്ഥാന് പെനാല്‍റ്റി റണ്‍ വിധിച്ച് അംപയര്‍. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനമാണ് നാടകീയ സംഭവം അരങ്ങേറിയത്. പത്താമനായി ഇറങ്ങിയ ബാറ്റ്‌സ്മാനെ സ്‌ട്രൈക്കിംഗ് എന്‍ഡിലെത്തിക്കാനാണ് ‘കണ്ടം ക്രിക്കറ്റ്’ ശൈലിയിലുള്ള തന്ത്രം അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്. സംഭവം ഐസിസി ക്രിക്കറ്റ് നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമായതോടെയാണ് പെനാല്‍റ്റി റണ്‍ വിധിച്ചത്.

281ന് എട്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു സിംബാബ്‌വെ. ഒരുവശത്ത് സിഖന്ദര്‍ റാസ (79) മികച്ച രീതിയില്‍ ബാറ്റ് വീശുകയാണ്. എന്നാല്‍ പത്താമനായി ഇറങ്ങിയ ബാറ്റ്‌സ്മാനെ സ്‌ട്രൈക് എന്‍ഡിലേക്ക് കൊണ്ടുവന്ന് വേഗം പുറത്താക്കാനായിരുന്നു അഫ്ഗാനിസ്ഥാന്റെ തന്ത്രം. യോര്‍ക്കര്‍ കവര്‍ ഏരിയയിലേക്ക് അടിച്ച റാസ ഒരു റണ്‍സ് മാത്രം എടുക്കാന്‍ ഓടി. എന്നാല്‍ ഫീല്‍ഡിലുണ്ടായിരുന്ന ഷാഹീദി മനപൂര്‍വ്വം ബൗണ്ടറി വഴങ്ങുകയായിരുന്നു.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ അഫ്ഗാനിസ്ഥാന്‍ 545-4 വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 287 എല്ലാവരും പുറത്തായി. ഫോളോ ഓണ്‍ വഴങ്ങിയതോടെ ഇന്നിംഗ്‌സ് തോല്‍വി വഴങ്ങുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതാനുള്ള ശ്രമത്തിലാണ് ടീം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സിംബാബ്‌വെയ്ക്ക് 3 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്‌സ് ലീഡുണ്ട് (261-7). മൂന്ന് വിക്കറ്റുകള്‍ ശേഷിക്കെ പരമാവധി പ്രതിരോധിക്കാനാവും സിംബാബ്‌വെ ശ്രമിക്കുക. പരമ്പരയില്‍ 1-0ത്തിന് സിംബാബ്‌വെ മുന്നിലാണ്.

Next Story

Popular Stories