Top

താലിബാനെ എയറിലാക്കി അഫ്ഗാന്‍ യുവത്വം; രാജ്യത്തെ ക്ലബ് ഹൗസുകളില്‍ നടക്കുന്നത്

അഫ്ഗാനിസ്താനില്‍ ജനപ്രീതി നേടി പുതിയ നവമാധ്യമ തരംഗമായ ക്ലബ് ഹൗസ് ആപ്പ്. രാജ്യത്ത് താലിബാന്‍ വീണ്ടും ശക്തി പ്രാപിക്കുന്നതിനിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകളാണ് ക്ലബ് ഹൗസില്‍ നടക്കുന്നത്. യുവാക്കളും താലിബാനും തമ്മില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ഓഡിയോ റൂമുകളില്‍ പരസ്പരം തുറന്നടിക്കുകയാണ്. താലിബാന്റെ ആശയം, സ്ത്രീ സ്വാതന്ത്ര്യത്തോടും വിദ്യാഭ്യാസത്തോടുമുള്ള മനോഭാവം തുടങ്ങിയവ യുവാക്കള്‍ ക്ലബ് ഹൗസില്‍ നിരന്തര ചര്‍ച്ചാ വിഷയമാക്കുന്നുണ്ട്. 1996-2001 കാലഘട്ടത്തിലെ താലിബാന്‍ ഭരണത്തിന്റെ ക്രൂരതകള്‍ സംബന്ധിച്ചും ക്ലബ് ഹൗസുകളില്‍ ചോദ്യം ഉയരുന്നു. താലിബാനോട് […]

17 July 2021 5:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താലിബാനെ എയറിലാക്കി അഫ്ഗാന്‍ യുവത്വം; രാജ്യത്തെ ക്ലബ് ഹൗസുകളില്‍ നടക്കുന്നത്
X

അഫ്ഗാനിസ്താനില്‍ ജനപ്രീതി നേടി പുതിയ നവമാധ്യമ തരംഗമായ ക്ലബ് ഹൗസ് ആപ്പ്. രാജ്യത്ത് താലിബാന്‍ വീണ്ടും ശക്തി പ്രാപിക്കുന്നതിനിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകളാണ് ക്ലബ് ഹൗസില്‍ നടക്കുന്നത്.

യുവാക്കളും താലിബാനും തമ്മില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ഓഡിയോ റൂമുകളില്‍ പരസ്പരം തുറന്നടിക്കുകയാണ്. താലിബാന്റെ ആശയം, സ്ത്രീ സ്വാതന്ത്ര്യത്തോടും വിദ്യാഭ്യാസത്തോടുമുള്ള മനോഭാവം തുടങ്ങിയവ യുവാക്കള്‍ ക്ലബ് ഹൗസില്‍ നിരന്തര ചര്‍ച്ചാ വിഷയമാക്കുന്നുണ്ട്. 1996-2001 കാലഘട്ടത്തിലെ താലിബാന്‍ ഭരണത്തിന്റെ ക്രൂരതകള്‍ സംബന്ധിച്ചും ക്ലബ് ഹൗസുകളില്‍ ചോദ്യം ഉയരുന്നു. താലിബാനോട് നേരിട്ട് തങ്ങളുടെ വിമര്‍ശനം അറിയിക്കാനുള്ള ഒരു ഉപാധിയായി അഫ്ഗാന്‍ യുവത ക്ലബ് ഹൗസിനെ കാണുന്നു. ആശയപരമായി തങ്ങള്‍ ഇക്കാലയളവില്‍ മാറിയിട്ടുണ്ടെന്ന് താലിബാന്‍ പറയുന്നുണ്ടെങ്കിലും യുവാക്കള്‍ ഇത് വിശ്വാസത്തിലെടുക്കുന്നില്ല എന്നാണ് ഭൂരിഭാഗം ചര്‍ച്ചകളില്‍ നിന്നും മനസ്സിലാവുന്നത്.

ഭരണം അട്ടിമറിക്കാനിരിക്കുന്ന തങ്ങളുടെ ആശയം കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ താലിബാനും ക്ലബ് ഹൗസിനെ ഉപയോഗിക്കുന്നു. താലിബാന്‍ അംഗങ്ങള്‍ മോഡറേറ്ററായ നിരവധി ചര്‍ച്ചകളും ക്ലബ് ഹൗസില്‍ നടക്കുന്നുണ്ട്. മുന്‍ കാലങ്ങളില്‍ അപൂര്‍വമായി മാത്രമാണ് താലിബാന്‍ തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറായിരുന്നത്. എന്നാല്‍ ക്ലബ് ഹൗസ് അതിനും മാറ്റം വരുത്തിയിരിക്കുകയാണ്. 2002 ല്‍ താലിബാന്റെ പതനത്തിനു ശേഷം അഫ്ഗാനിലെ നഗര പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവ ഒരു വലിയ സാന്നിധ്യമായി വളര്‍ന്നതാണ് ഇത്തരത്തില്‍ താലിബാനോട് നേരിട്ട് ചോദ്യമുന്നയിക്കാന്‍ അഫ്ഗാന്‍ ജനതയെ സഹായിച്ചത്.

അഫ്ഗാനിസ്താനില്‍ നിന്നും യുഎസ് അടക്കമുള്ള നാറ്റോ അംഗങ്ങളുടെ സൈന്യം പിന്‍വാങ്ങിക്കൊണ്ടിരിക്കെ താലിബാന്‍ രാജ്യത്ത് ശക്തി പ്രാപിക്കുകയാണ്. നിലവിലെ സര്‍ക്കാരിനെ അട്ടിമറിച്ച് അഫ്ഗാന്‍ ഭരണം താലിബാന്‍ കൈക്കാലാക്കാനുള്ള സാധ്യതകള്‍ ഏറി വരികയാണ്. 20 വര്‍ഷത്തിലേറെയായി അഫ്ഗാനിസ്താനിലുള്ള അമേരിക്ക, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളുടെ സേനകള്‍ രാജ്യത്ത് നിന്നും ഘട്ടം ഘട്ടമായി പിന്‍വാങ്ങുകയാണ്. സെപ്റ്റംബര്‍ മാസത്തോടെ അഫ്ഗാനിസ്താനില്‍ നിന്നും പൂര്‍ണമായും വിദേശ സൈന്യം പിന്‍മാറും.

Popular Stories

    Next Story