അസം സ്വദേശിയെന്ന പേരില്‍ കൊച്ചിൻ ഷിപ്യാര്ഡില് ജോലി ചെയ്തിരുന്നത് അഫ്ഗാന് പൗരന്; അറസ്റ്റില്‍
കൊച്ചി കപ്പല്‍ശാലയില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാനിസ്ഥാന് പൗരന് അറസ്റ്റില്‍. അസം സ്വദേശിയെന്ന പേരിലാണ് ഈദ് ഗുള്‍ എന്നയാള്‍ ഇവിടെ ജോലി ചെയ്തിരുന്നത്. അന്വേഷണ സംഘം കൊല്‍ക്കത്തയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പൊലീസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. മൂന്നു വര്‍ഷമായി അള്‍മാറാട്ടം നടത്തിയായിരുന്നു അഫ്ഗാനിസ്ഥാന് സ്വദേശിയായ ഈദ് ഗുള്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്നത്. അസം സ്വദേശി എന്ന പേരില്‍ വ്യാജ രേഖകളുണ്ടാക്കിയാണ് ഇയാള്‍ കപ്പല്‍ ശാലയില്‍ പ്രവേശിച്ചത്. ഏതാനും ആളുകള്‍ ആള്‍മാറാട്ടം […]
21 July 2021 7:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി കപ്പല്‍ശാലയില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാനിസ്ഥാന് പൗരന് അറസ്റ്റില്‍. അസം സ്വദേശിയെന്ന പേരിലാണ് ഈദ് ഗുള്‍ എന്നയാള്‍ ഇവിടെ ജോലി ചെയ്തിരുന്നത്. അന്വേഷണ സംഘം കൊല്‍ക്കത്തയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പൊലീസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
മൂന്നു വര്‍ഷമായി അള്‍മാറാട്ടം നടത്തിയായിരുന്നു അഫ്ഗാനിസ്ഥാന് സ്വദേശിയായ ഈദ് ഗുള്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്നത്. അസം സ്വദേശി എന്ന പേരില്‍ വ്യാജ രേഖകളുണ്ടാക്കിയാണ് ഇയാള്‍ കപ്പല്‍ ശാലയില്‍ പ്രവേശിച്ചത്. ഏതാനും ആളുകള്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്യുന്നതായി സംശയമുണ്ടെന്നു കപ്പല്ശാലയില്നിന്നും പരാതി ലഭിച്ച അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്ന് പൊലീസ് പറഞ്ഞു.
വ്യാജ രേഖ സംബന്ധിച്ച അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഈദ് ഗുള്‍ ജോലി സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കൊല്ക്കത്തയിലുണ്ടെന്ന വിവരം ലഭിച്ചത്. കൊച്ചിയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു.
Also Read: സ്മൃതി ഇറാനിക്കെതിരെ അശ്ലീല ഫേസ്ബുക്ക് പോസ്റ്റ്; യുപിയില്‍ കൊളേജ് പ്രൊഫസര്‍ ജയിലില്‍