നൂറ്റൊന്ന് ശതമാനം ബിജെപിയിലേക്കില്ല, എങ്ങനെ ഈ ചോദ്യം ചോദിക്കാന്‍ ധൈര്യം വന്നു?; എ ജയശങ്കര്‍
സിപിഐഎം പ്രതിനിധികള്‍ താന്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ലന്ന് രാഷ്ട്രിയ നിരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍. സമീപകാലത്തൊന്നും താന്‍ സിപിഐഎം പാര്‍ട്ടിയെയോ അതിലെ നേതാക്കന്മാരെയോ വളരെ രൂക്ഷമായി വിമര്‍ശിക്കുക ഒന്നും ചെയ്തിട്ടില്ലന്നാണ് തികഞ്ഞ ബോധ്യം എന്നും അദ്ദേഹം പറഞ്ഞു. 2004 മുതല്‍ ദൃശ്യ മാധ്യമ രംഗത്ത് താന്‍ ഉണ്ടെന്നും പലപ്പോഴും പല പാര്‍ട്ടിയെയും നേതാക്കന്മാരെയും കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി. മുന്‍പും താന്‍ പല പാര്‍ട്ടിയെയും നേതാക്കന്മാരെയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. […]

സിപിഐഎം പ്രതിനിധികള്‍ താന്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ലന്ന് രാഷ്ട്രിയ നിരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍. സമീപകാലത്തൊന്നും താന്‍ സിപിഐഎം പാര്‍ട്ടിയെയോ അതിലെ നേതാക്കന്മാരെയോ വളരെ രൂക്ഷമായി വിമര്‍ശിക്കുക ഒന്നും ചെയ്തിട്ടില്ലന്നാണ് തികഞ്ഞ ബോധ്യം എന്നും അദ്ദേഹം പറഞ്ഞു.
2004 മുതല്‍ ദൃശ്യ മാധ്യമ രംഗത്ത് താന്‍ ഉണ്ടെന്നും പലപ്പോഴും പല പാര്‍ട്ടിയെയും നേതാക്കന്മാരെയും കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി. മുന്‍പും താന്‍ പല പാര്‍ട്ടിയെയും നേതാക്കന്മാരെയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും തനിക്ക് കുറ്റബോധം തോന്നുന്നുമില്ല. ഇനിയിപ്പോള്‍ സിപിഐമ്മിലെ തമ്പുരാന്മാര്ക്ക് എന്തെങ്കിലും കാരണം കൊണ്ട് തന്നോട് എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കിലും തനിക്കൊന്നും ചെയ്യാനില്ലന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്.
പിണറായി വിജയനെ എതിര്‍ക്കുമ്പോള്‍ അതിരൂക്ഷമായി വിമര്‍ശിക്കുന്നതില്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടോ എന്ന ചോദ്യത്തിന്, ഇല്ല താന്‍ പൊതുവെ തന്നെ എല്ലാവരെയും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കാറുളളത് ഉമ്മന്ചാണ്ടിയെകുറിച്ചും ഇങ്ങനെ തന്നെയാണ്, താന്‍ എതിര്‍ക്കുന്നത് പിണറായി വിജയന് എന്ന വ്യക്തിയെ അല്ല, അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയെ അല്ല ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്ന കാലത്തെ അഴിമതിയെയാണ് എതിര്‍ക്കുന്നത് എന്നായിരുന്നു മറുപടി.