‘സുരേഷ് ഗോപിയുടെ പ്രചാരണ തുക ലഭിച്ചില്ല’; ബിജെപി നേതൃത്വത്തിനെതിരെ കരാറുകാര്‍
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്കായി പ്രചാരണം നടത്തിയ പരസ്യ കമ്പനികള്‍ക്കും കരാറുകാര്‍ക്കും പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്കും തുക ലഭിച്ചില്ലെന്ന് പരാതി. തുക ലഭിക്കുന്നതിനായി ജില്ലാ നേതാക്കളെ പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കരാറുകാര്‍ കേന്ദ്ര സംസ്ഥാന നേതാക്കളെ സമീപിക്കുകയായിരുന്നു. ബോര്‍ഡുകള്‍ അടക്കമുള്ളവ സ്ഥാപിച്ച വകയില്‍ 30 ലക്ഷത്തോളം ലഭിക്കാനുണ്ടെന്ന് കാണിച്ചാണ് കരാറുകാര്‍ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. വിവരം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയേയും അറിയിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ 80 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നുവെന്ന് […]

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്കായി പ്രചാരണം നടത്തിയ പരസ്യ കമ്പനികള്‍ക്കും കരാറുകാര്‍ക്കും പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്കും തുക ലഭിച്ചില്ലെന്ന് പരാതി. തുക ലഭിക്കുന്നതിനായി ജില്ലാ നേതാക്കളെ പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കരാറുകാര്‍ കേന്ദ്ര സംസ്ഥാന നേതാക്കളെ സമീപിക്കുകയായിരുന്നു.
ബോര്‍ഡുകള്‍ അടക്കമുള്ളവ സ്ഥാപിച്ച വകയില്‍ 30 ലക്ഷത്തോളം ലഭിക്കാനുണ്ടെന്ന് കാണിച്ചാണ് കരാറുകാര്‍ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. വിവരം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയേയും അറിയിച്ചതായാണ് വിവരം.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ 80 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നുവെന്ന് നേതാക്കള്‍ പറയുമ്പോള്‍ ഫലപ്രഖ്യാപനം കഴിഞ്ഞതോടെ എല്ലാവരുടേയും പണം കൊടുത്ത് കണക്കുകള്‍ അവസാനിപ്പിച്ചാണ് സുരേഷ് ഗോപി മടങ്ങിയതെന്നാണ് അദ്ദഹേവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ എങ്ങനെ കടം വന്നു എന്നാണ് ഉയരുന്ന ചോദ്യം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതിലാണ് കേരളത്തിലേക്ക് കേന്ദ്രനേതൃത്വം പണം ഒഴുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സുരേഷ് ഗോപി മത്സരിച്ച തൃശൂരിലും ബിജെപി നേരിട്ട് പണം ഇറക്കിയിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് തൃശൂര്‍. കേന്ദ്ര-സംസ്ഥാന നേതാക്കളും പ്രചാരണത്തിന് എത്തിയായിരുന്നു പ്രചാരണം. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനാണ് മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. മൂന്നാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപി.
- TAGS:
- Loksabha
- Suresh Gopi