കോഴിക്കോട് നഗരത്തില്‍ അറബിയില്‍ എഴുതിയ പരസ്യ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടു
കോഴിക്കോട് നഗരത്തില്‍ സ്വകാര്യ കമ്പനി സ്ഥാപിച്ച അറബിയില്‍ എഴുതിയ പരസ്യബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍. ബോര്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹ്യൂമാകസ് എന്ന കമ്പനിയുടെ പരസ്യ ബോര്‍ഡുകളാണ് നശിപ്പിച്ചത്. കോഴിക്കോടും അശോകപുരത്തും എരഞ്ഞിപ്പാലത്തുമുള്പ്പെടെയാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഏഴ് ബസ് സ്റ്റോപ്പുകളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. റോഡിന്റെയും ബസ് സ്റ്റോപ്പിന്റെയും നിര്‍മാണ പരിപാലന ചുമതലയുള്ള യുഎല്‍സിസിയില്‍ നിന്നും അനുമതി […]

കോഴിക്കോട് നഗരത്തില്‍ സ്വകാര്യ കമ്പനി സ്ഥാപിച്ച അറബിയില്‍ എഴുതിയ പരസ്യബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍. ബോര്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഹ്യൂമാകസ് എന്ന കമ്പനിയുടെ പരസ്യ ബോര്‍ഡുകളാണ് നശിപ്പിച്ചത്. കോഴിക്കോടും അശോകപുരത്തും എരഞ്ഞിപ്പാലത്തുമുള്പ്പെടെയാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഏഴ് ബസ് സ്റ്റോപ്പുകളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. റോഡിന്റെയും ബസ് സ്റ്റോപ്പിന്റെയും നിര്‍മാണ പരിപാലന ചുമതലയുള്ള യുഎല്‍സിസിയില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്.
- TAGS:
- Kozhikode