Top

‘പിണറായി സഖാവിന്റെ വീട്ടുകാരും പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടുകാരും ഹാപ്പി’; തുടര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്; പരിഹസിച്ച് വീണ

സിപിഐഎം മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ് നായര്‍. ‘എല്ലാവരും മാറണം ഞാന്‍ ഒഴികെ’ എന്നായിരുന്നു വീണയുടെ ആദ്യ പ്രതികരണം. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ് ഇത്തവണയും തുടരുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് വീണ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് വീണയുടെ പ്രതികരണം. തൊട്ടടുത്ത പോസ്റ്റില്‍ ‘പിണറായി സഖാവിന്റെ വീട്ടുകാരും പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടുകാരും ഹാപ്പി’ എന്നും വീണ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് […]

18 May 2021 3:08 AM GMT

‘പിണറായി സഖാവിന്റെ വീട്ടുകാരും പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടുകാരും ഹാപ്പി’; തുടര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്; പരിഹസിച്ച് വീണ
X

സിപിഐഎം മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ് നായര്‍. ‘എല്ലാവരും മാറണം ഞാന്‍ ഒഴികെ’ എന്നായിരുന്നു വീണയുടെ ആദ്യ പ്രതികരണം. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ് ഇത്തവണയും തുടരുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് വീണ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് വീണയുടെ പ്രതികരണം.

തൊട്ടടുത്ത പോസ്റ്റില്‍ ‘പിണറായി സഖാവിന്റെ വീട്ടുകാരും പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടുകാരും ഹാപ്പി’ എന്നും വീണ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് രണ്ടാം പിണറായി മന്ത്രിസഭയുടെ ഭാഗമാകുന്നതിനെ പരിഹസിച്ചാണ് വീണയുടെ പ്രതികരണം.

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജയെ ഉള്‍പ്പെടുത്താത്തതിനെതിരെ ഇതിനകം പ്രതിഷേധം ശക്തമാണ്. ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു കെകെ ശൈലജയുടേത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തതാണ് വലിയ പ്രതിഷേധത്തിന് കാരണമാവുന്നത്. 60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്.

കെകെ ശൈലജ രണ്ടാം ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയാവണോയെന്ന കാര്യത്തില്‍ പോലും ചര്‍ച്ച നടന്നിരുന്നു. ഒടുവില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ മട്ടന്നൂരില്‍ മത്സരിപ്പിക്കുകയായിരുന്നു. കെകെ ശൈലജയെ മാറ്റി നിര്‍ത്തിയതില്‍ സിപിഐഎം ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ തെരഞ്ഞെടുത്ത് സിപിഐഎം മന്ത്രിമാരായി എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്ദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുള്‍ റഹ്മാന്‍, എന്നിവരെ നിശ്ചയിച്ചു. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എംബി രാജേഷിനേയും പാര്‍ട്ടി വിപ്പായി കെകെ ശൈലജയേയും തെരഞ്ഞെടുത്തു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനേും തെരഞ്ഞെടുത്തു.

Popular Stories

    Next Story