Top

‘ആന്റണി ജോണ്‍ എംഎല്‍എയുടെ കുപ്പായം കൊള്ളാമല്ലേ സഖാക്കളെ’; സിപിഐഎം നേതാക്കളെ പരിഹസിച്ച് വീണ എസ് നായര്‍

ജോസ് കെ മാണി ഗ്രൂപ്പിനെ എല്‍ഡിഎഫില്‍ ചേര്‍ത്തതിനെ പരിഹസിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ് നായര്‍. കോതമംഗലം എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാവുമായ ആന്റണി ജോണ്‍ എംഎല്‍എ കെഎം മാണിയ്‌ക്കെതിരെ നടത്തിയ സമരത്തിന്റെ ചിത്രമടക്കം ഉപയോഗിച്ചാണ് പരിഹാസം. ബാര്‍ കോഴ വിവാദമുണ്ടായ സമയത്ത് അഴിമതി വീരന്‍ കെഎം മാണിയുടെ കുടുംബ സഹായനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്നെഴുതിയ കുപ്പായവും ധരിച്ച് ആന്റണി ജോണ്‍ എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാക്കളും സംഭാവന പിരിക്കുന്ന ചിത്രം ആന്റണി ജോണ്‍ എംഎല്‍എയുടെ […]

14 Oct 2020 3:51 AM GMT

‘ആന്റണി ജോണ്‍ എംഎല്‍എയുടെ കുപ്പായം കൊള്ളാമല്ലേ സഖാക്കളെ’; സിപിഐഎം നേതാക്കളെ പരിഹസിച്ച് വീണ എസ് നായര്‍
X

ജോസ് കെ മാണി ഗ്രൂപ്പിനെ എല്‍ഡിഎഫില്‍ ചേര്‍ത്തതിനെ പരിഹസിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ് നായര്‍. കോതമംഗലം എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാവുമായ ആന്റണി ജോണ്‍ എംഎല്‍എ കെഎം മാണിയ്‌ക്കെതിരെ നടത്തിയ സമരത്തിന്റെ ചിത്രമടക്കം ഉപയോഗിച്ചാണ് പരിഹാസം.

ബാര്‍ കോഴ വിവാദമുണ്ടായ സമയത്ത് അഴിമതി വീരന്‍ കെഎം മാണിയുടെ കുടുംബ സഹായനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്നെഴുതിയ കുപ്പായവും ധരിച്ച് ആന്റണി ജോണ്‍ എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാക്കളും സംഭാവന പിരിക്കുന്ന ചിത്രം ആന്റണി ജോണ്‍ എംഎല്‍എയുടെ കുപ്പായം കൊള്ളാമല്ലേ സഖാക്കളെ എന്ന തലക്കെട്ടോടെയാണ് വീണ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ആന്റണി ജോൺ എം എൽ എയുടെ കുപ്പായം കൊള്ളാമല്ലേ സഖാക്കളെ ?

Adv Veena S Nair द्वारा इस दिन पोस्ट की गई मंगलवार, 13 अक्तूबर 2020

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എഎം ഷംസീറും ബാര്‍ കോഴ വിവാദ സമയത്ത് കെഎം മാണിക്കെതിരെ ഫേസ്ബുക്കില്‍ കുറിച്ചതും വീണ നായര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

?.. സഖാവ് കോടിയേരി ബാലകൃഷ്ണൻ

Adv Veena S Nair द्वारा इस दिन पोस्ट की गई बुधवार, 14 अक्तूबर 2020

Popular Stories

    Next Story