അഡ്വ യുഎസ് സുമോദ് സിപിഐഎമ്മില്‍ ചേര്‍ന്നു; ഇനി ജനപക്ഷത്തോടൊപ്പമെന്ന് മുന്‍ കെഎസ്യു സംസ്ഥാന സെക്രട്ടറി
തൃശ്ശൂര്‍: മുന്‍ കെഎസ്യു സംസ്ഥാന സെക്രട്ടറി അഡ്വ യുഎസ് സുമോദ് സിപിഐഎമ്മില്‍ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്നാണ് സുമോദ് സിപിഐഎമ്മിലെത്തിയത്. വള്ളത്തോര്‍ നഗര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിലാണ് സുമോദ് സ്വതന്ത്രനായി മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി സുമോദ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സുമോദിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തുടര്‍ന്ന് കോണ്‍ഗ്രസിനകത്ത് വാക്പോര് ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സുമോദ് സിപിഐഎമ്മില്‍ ചേര്‍ന്നത്. കെഎസ്യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്, […]

തൃശ്ശൂര്‍: മുന്‍ കെഎസ്യു സംസ്ഥാന സെക്രട്ടറി അഡ്വ യുഎസ് സുമോദ് സിപിഐഎമ്മില്‍ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്നാണ് സുമോദ് സിപിഐഎമ്മിലെത്തിയത്.
വള്ളത്തോര്‍ നഗര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിലാണ് സുമോദ് സ്വതന്ത്രനായി മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി സുമോദ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സുമോദിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തുടര്‍ന്ന് കോണ്‍ഗ്രസിനകത്ത് വാക്പോര് ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സുമോദ് സിപിഐഎമ്മില്‍ ചേര്‍ന്നത്.
കെഎസ്യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എന്നീ ചുമതലകളില്‍ സുമോദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
സുമോദിനൊപ്പം കോണ്‍ഗ്രസില്‍ നിന്ന് ബാദുഷ, ഷാജില ബാദുഷ, ഫിറോസ് കരിം, അഷറഫ് മുസ്ലിം ലീഗില്‍ നിന്ന് എന്‍വൈ ഇബ്രാഹിം, ടികെ ആദം എന്നിവരും സിപിഐമ്മില്‍ ചേര്‍ന്നു.
രാജ്യത്തിന്റെ മതേതര സ്വഭാവത്തെ സംരക്ഷിക്കാന്‍ സിപിഐഎമ്മിനെ കഴിയൂ. അത് കൊണ്ടാണ് ജനപക്ഷമായ സിപിഐഎമ്മിനോടൊപ്പം ചേര്‍ന്നതെന്ന് സുമോദ് സ്വീകരണചടങ്ങില്‍ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അനുമോദിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കപ്പെട്ട ചടങ്ങിലാണ് സുമോദടക്കമുള്ളവര് സിപിഐഎമ്മില്‍ ചേര്‍ന്നത്. വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ ഒരു സീറ്റൊഴികെ ബാക്കിയെല്ലാ സീറ്റിലും ഇടതുപക്ഷമാണ് വിജയിച്ചത്.