‘തെണ്ടി തിന്നാന്‍ ഉപദേശത്തിന്റെ ആവശ്യമില്ല, നോര്‍ത്ത് ഇന്ത്യ ഗ്രേറ്റ് ഇന്ത്യന്‍ ശവപറമ്പാവുകയാണ്’; ബിജെപി സര്‍ക്കാരിനെതിരെ അഡ്വ.രശ്മിത
കേരളത്തിന് പുറത്തെ അതി രൂക്ഷമായ കൊവിഡ്-19 സാഹചര്യം ചൂണ്ടികാട്ടി അഡ്വ. രശ്മിത. അതിവൈകാരികമായാണ് രശ്മിത അനുഭവം റിപ്പോര്‍ട്ടര്‍ ലൈവുമായി പങ്കുവെച്ചത്. നോര്‍ത്ത് ഇന്ത്യ ഒരു ഗ്രേറ്റ് ഇന്ത്യന്‍ ഗ്രാവിയാഡ് ആയികൊണ്ടിരിക്കുകയാണെന്ന് രശ്മിത പറഞ്ഞു. ഇക്കഴിഞ്ഞ ഒന്നരവര്‍ഷമായി കൊവിഡിനെതിരെ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രയും ബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയല്ലേയെന്നും രശ്മിത ചോദിച്ചു. ഈ കൊവിഡ്-19 കാലത്ത് നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കണമെന്ന് പ്രധാനമന്ത്രിയുടെ വാചകത്തെ ഉദ്ധരിച്ച് തെണ്ടി തിന്നാന്‍ ഉപദേശത്തിന്റെ […]

കേരളത്തിന് പുറത്തെ അതി രൂക്ഷമായ കൊവിഡ്-19 സാഹചര്യം ചൂണ്ടികാട്ടി അഡ്വ. രശ്മിത. അതിവൈകാരികമായാണ് രശ്മിത അനുഭവം റിപ്പോര്‍ട്ടര്‍ ലൈവുമായി പങ്കുവെച്ചത്. നോര്‍ത്ത് ഇന്ത്യ ഒരു ഗ്രേറ്റ് ഇന്ത്യന്‍ ഗ്രാവിയാഡ് ആയികൊണ്ടിരിക്കുകയാണെന്ന് രശ്മിത പറഞ്ഞു. ഇക്കഴിഞ്ഞ ഒന്നരവര്‍ഷമായി കൊവിഡിനെതിരെ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രയും ബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയല്ലേയെന്നും രശ്മിത ചോദിച്ചു.
ഈ കൊവിഡ്-19 കാലത്ത് നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കണമെന്ന് പ്രധാനമന്ത്രിയുടെ വാചകത്തെ ഉദ്ധരിച്ച് തെണ്ടി തിന്നാന്‍ ഉപദേശത്തിന്റെ ആവശ്യമില്ലെന്നും രശ്മിത അതിരൂക്ഷമായി വിമര്‍ശിച്ചു.
രശ്മിതയുടെ വാക്കുകള്‍-
‘എന്റെ അടുത്ത സുഹൃത്ത് ദിനേശ് കിടക്കുന്നത് ദില്ലിയിലെ ആശുപത്രിയിലാണ്. രാവിലെ മുതല്‍ കേള്‍ക്കുന്നത് അവിടെ ഓക്സിജന്‍ ഇല്ലായെന്ന വാര്‍ത്തയാണ്. മറ്റൊരു സുഹൃത്ത് വളരെ അവശനിലയില്‍ കഴിയുകയാണ്. എന്റെ തൊട്ട് താഴെ താമസിച്ചിരുന്ന അഡ്വ.ഫ്രാന്‍സിസ് കൊവിഡ് വന്ന് മരിച്ചു. അല്പം വിദ്യാഭ്യാസം ഉള്ള സംഘപരിവാറുകാര്‍ കേരളത്തില്‍ ആയിരിക്കുമല്ലോ. നിങ്ങള്‍ സഹായിക്കുമെങ്കില്‍ അത് കക്ഷി രാഷ്ട്രീയത്തിന് അപ്പുറത്ത് ഒരു ഉപകാരമായി കരുതും.
ഞാന്‍ ഇപ്പോള്‍ മുംബൈയിലാണ്. 27 ാം തിയ്യതി മുതല്‍ പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. കാരണം ഞങ്ങളുടെ കുടുംബത്തിന് മൊത്തം കൊവിഡ്-19 വന്നു. രണ്ടാഴ്ച്ച കഴിഞ്ഞിട്ടാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ടെസ്റ്റ് ചെയ്യാന്‍ ഒരാളെ കിട്ടിയത്. രണ്ട് തവണ ടെസ്റ്റ് ചെയ്തപ്പോഴും പോസിറ്റീവാണ്. ഇതിനിടെ മൂന്ന് തവണ നഗരപാലികയില്‍ നിന്നും വിളിച്ച് അസുഖം എങ്ങനെയുണ്ട് എന്ന് ചോദിച്ചതല്ലാതെ ഒന്നും ഉണ്ടായിട്ടില്ല. നിങ്ങള്‍ പറയുന്നുണ്ടല്ലോ കേന്ദ്രത്തിന്റെ കിറ്റ് കിട്ടുന്നുണ്ടെന്ന്. കേരളത്തിലാണെങ്കില്‍ ഞങ്ങള്‍ക്കത് തന്നു. ദില്ലിയില്‍ അരവിന്ദ് കെജ്രിവാളോ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയോ അത് തരുന്നില്ല. ഇക്കഴിഞ്ഞ ഒന്നര വര്‍ഷമായി നിങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നില്ലേ. എത്ര പ്രാവശ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എത്ര പ്രാവശ്യം കര്‍ഫ്യൂ പ്രഖ്യാപിച്ചു. നാല് മണിക്കൂര്‍ മുമ്പ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് പോലും ഞങ്ങളും ദരിദ്രരായ ഒരുപാട് പേരും സഹകരിച്ചില്ലേ. പക്ഷെ നിങ്ങള്‍ ശ്രമിച്ചത് മഹാമാരിയെ ചെറുക്കാന്‍ ആയിരുന്നില്ലല്ലോ. മഹാരാഷ്ട്ര സര്‍ക്കാരിനെ പുറത്താക്കാനായിരുന്നു. ബംഗാളില്‍ മമതയെ പുറത്താക്കാനായിരുന്നു. യുപി മുഖ്യമന്ത്രിയെ വിളിച്ചുകൊണ്ട് വന്നിട്ട് എല്ലാ സംസ്ഥാനങ്ങളിലും അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ആ ഉത്തര്‍പ്രദേശിന്റെ അവസ്ഥ എന്താണ്. ഗുജറാത്തില്‍ മാലിന്യങ്ങളും ദാരിദ്ര്യവും മറകെട്ടാന്‍ ശ്രമിച്ചെങ്കില്‍ യുപിയില്‍ ശവശരീങ്ങളാണ് മറകെട്ടുന്നത്. കേരളത്തില്‍ പോലുള്ള സൗകര്യങ്ങള്‍ മറ്റിടങ്ങളില്‍ ഉണ്ടാവുന്നില്ല.
നെഹ്റുവിന്റെ കാലത്തെ വാക്സിന് വിതരണത്തെ നിങ്ങള്‍ എന്തുകൊണ്ട് വിസ്മരിക്കുന്നു. ഞങ്ങള്‍ നികുതി നല്കുന്നില്ലേ. പൗരന്മാരായി നില്‍ക്കുന്നത് കൊണ്ടാണ് നിങ്ങളെ വോട്ട് ചെയ്തു വിടുന്നത്. ഞങ്ങള്‍ വോട്ട് ചെയ്തില്ലെങ്കിലും നിങ്ങളില്‍ ചിലര്‍ നേതാക്കന്മാരാവുമ്പോള് അവര്‍ ഞങ്ങളുടെ കൂടി പ്രധാനമന്ത്രിയും ഞങ്ങളുടെ കൂടി മുഖ്യമന്ത്രിയും ആവുന്നത് ഇവിടെ ഭരണഘടനയുള്ളത് കൊണ്ടാണ്. ഇവിടുത്തെ സര്‍ക്കാര്‍ ജനങ്ങളെ സേവിക്കാന്‍ ബാധ്യസ്ഥരാണ്. ഇന്ന് ഇന്‍ഡസ്ട്രിയല്‍ ഹൗസസ് പോലും സഹായങ്ങള്‍ ആശുപത്രികള്‍ക്ക് കൊടുക്കാന്‍ തയ്യാറാവുന്ന കാലത്താണ് ഇവിടുത്തെ പ്രധാനമന്ത്രി മുതലാളിമാരുടെ മനസ്ഥിതി പോലുമില്ലാതെ 8-30 ന് പ്രത്യക്ഷപ്പെട്ടിട്ട് നമ്മോട് നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കണമെന്ന് പറയുന്നത്. ഇത് തന്നെയാണ് ഒരു കേന്ദ്രമന്ത്രി വന്നിട്ട് പറയുന്നത് നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കണം, കേന്ദ്രത്തിന്റെ സഹായം നോക്കിയിരിക്കരുതെന്ന്. തെണ്ടി തിന്നാന്‍ ഉപദേശത്തിന്റെ ആവശ്യമില്ല. മനസാക്ഷിയുണ്ടെങ്കില്‍ കക്ഷിരാഷ്ട്രീയം മാറ്റിവെച്ച് പെരുമാറേണ്ട സാഹചര്യമാണ്. നോര്‍ത്ത് ഇന്ത്യ ഗ്രേറ്റ് ഇന്ത്യന്‍ ഗ്രേവിയാഡ് ആയി മാറുകയാണ്. താങ്കളെ ഡിബേറ്റില്‍ തോല്‍പ്പിക്കാനല്ല പറയുന്നത്.’ അഡ്വ. രശ്മിത പറഞ്ഞു.