‘ശബരിമല കേസുകള്‍ പിന്‍വലിക്കുന്നതില്‍ അസ്വഭാവികതയില്ല’; ഗുരുതര കേസുകള്‍ ഒഴിവാക്കില്ലെന്ന് കരുതുന്നെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്
ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ അസ്വാഭാവികതയില്ലെന്ന് അഡ്വ: രശ്മിത രാമചന്ദ്രന്. സമാധാനപരമായ പ്രക്ഷോഭം നടത്താനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ഗുരുതരമായ കേസുകള്‍ സര്‍ക്കാര്‍ ഒഴിവാക്കില്ലെന്നാണ് കരുതുന്നതെന്നും രശ്മിത റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. രശ്മിതയുടെ വാക്കുകള്‍, ‘സുപ്രീം കോടതിയുടെ വിധിക്കെതിരെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള പ്രക്ഷോഭങ്ങളായിരുന്നു ഒന്ന്. മറ്റേത് ഇന്ത്യന്‍ പാര്‍ലെമെന്റ് പാസാക്കിയ നിയമത്തിനെതിരെയുള്ള പ്രക്ഷോഭമായിരുന്നു. കോടതി വിധിക്കെതിരെയായാലും ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെയായാലും പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യന്‍ പൗരനുണ്ട്. അത് […]

ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ അസ്വാഭാവികതയില്ലെന്ന് അഡ്വ: രശ്മിത രാമചന്ദ്രന്. സമാധാനപരമായ പ്രക്ഷോഭം നടത്താനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ഗുരുതരമായ കേസുകള്‍ സര്‍ക്കാര്‍ ഒഴിവാക്കില്ലെന്നാണ് കരുതുന്നതെന്നും രശ്മിത റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
രശ്മിതയുടെ വാക്കുകള്‍,
‘സുപ്രീം കോടതിയുടെ വിധിക്കെതിരെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള പ്രക്ഷോഭങ്ങളായിരുന്നു ഒന്ന്. മറ്റേത് ഇന്ത്യന്‍ പാര്‍ലെമെന്റ് പാസാക്കിയ നിയമത്തിനെതിരെയുള്ള പ്രക്ഷോഭമായിരുന്നു. കോടതി വിധിക്കെതിരെയായാലും ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെയായാലും പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യന്‍ പൗരനുണ്ട്. അത് അക്രമാസക്തമാവരുത് എന്ന് മാത്രമേയുള്ളൂ. ഈ രണ്ട് പ്രതിഷേധങ്ങളിലും പങ്കെടുത്തതിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കുന്നതില്‍ യാതൊരു അസ്വാഭാവികതയുമില്ല.
ഗുരുതരമല്ലാത്ത ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നതില്‍ യാതൊരു വിയോജിപ്പുമില്ല. പക്ഷെ വ്യക്തിപരമായ ആക്രമണങ്ങളുണ്ട്. കണ്ണില്‍ മുളക് പൊടിയെറിഞ്ഞത്, ശബരിമലയില്‍ കയറി എന്നതിന്റെ പേരില്‍ മാത്രം ഒരു സ്ത്രീയുടെ വീട് തച്ചു തകര്‍ത്തത്. പൊതുവിടങ്ങളില്‍ സ്ത്രീകളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച പോലുള്ള കുറ്റകൃത്യങ്ങള്‍ ഗുരുതരമാണ്. ബിന്ദു അമ്മിണിക്കെതിരെ നടന്നതു പോലുള്ള ആക്രമണങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്,’ രശ്മിത പറഞ്ഞു.