Top

എസ്എഫ്‌ഐ നേതാവ് കൊച്ചനിയന്‍ കൊലക്കേസിലെ രണ്ടാം പ്രതി സിപിഐഎമ്മില്‍; നിലപാട് വ്യക്തമാക്കി സിപിഐഎം, പരിഹസിച്ച് അനില്‍ അക്കര

യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ടും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവുമായ അഡ്വ. എംകെ മുകുന്ദന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിപിഐഎമ്മിലെത്തി. ഇത് വലിയ ചര്‍ച്ചയാണ് തൃശ്ശൂര്‍ ജില്ലയിലെ രാഷ്ട്രീയ വൃത്തങ്ങളിലുണ്ടാക്കിയിരിക്കുന്നത്. എസ്എഫ്‌ഐ നേതാവ് കൊച്ചനിയന്റെ കൊലക്കേസില്‍ രണ്ടാം പ്രതിയായിരുന്നു എംകെ മുകുന്ദന്‍. ഒന്നാം പ്രതിയായ അനില്‍കുമാറിനെ ശിക്ഷിക്കുകയും മുകുന്ദനെ വെറുതെ വിടുകയുമായിരുന്നു. രണ്ടാം പ്രതിയായിരുന്ന മുകുന്ദന്‍ പിന്നീട് കോണ്‍ഗ്രസ് നേതാവാകുകയും നാല് തവണ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായിരുന്നു. 36 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് മുകുന്ദന്‍ […]

6 Oct 2020 8:22 AM GMT

എസ്എഫ്‌ഐ നേതാവ് കൊച്ചനിയന്‍ കൊലക്കേസിലെ രണ്ടാം പ്രതി സിപിഐഎമ്മില്‍; നിലപാട് വ്യക്തമാക്കി സിപിഐഎം, പരിഹസിച്ച് അനില്‍ അക്കര
X

യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ടും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവുമായ അഡ്വ. എംകെ മുകുന്ദന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിപിഐഎമ്മിലെത്തി. ഇത് വലിയ ചര്‍ച്ചയാണ് തൃശ്ശൂര്‍ ജില്ലയിലെ രാഷ്ട്രീയ വൃത്തങ്ങളിലുണ്ടാക്കിയിരിക്കുന്നത്.

എസ്എഫ്‌ഐ നേതാവ് കൊച്ചനിയന്റെ കൊലക്കേസില്‍ രണ്ടാം പ്രതിയായിരുന്നു എംകെ മുകുന്ദന്‍. ഒന്നാം പ്രതിയായ അനില്‍കുമാറിനെ ശിക്ഷിക്കുകയും മുകുന്ദനെ വെറുതെ വിടുകയുമായിരുന്നു. രണ്ടാം പ്രതിയായിരുന്ന മുകുന്ദന്‍ പിന്നീട് കോണ്‍ഗ്രസ് നേതാവാകുകയും നാല് തവണ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായിരുന്നു. 36 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് മുകുന്ദന്‍ ഇപ്പോള്‍ സിപിഐഎമ്മിലെത്തിയത്.

തൃശ്ശൂര്‍ ജില്ലയിലെ സിപിഐഎം പ്രവര്‍ത്തകരുടെ ആവേശമായ കൊച്ചനിയന്റെ കൊലക്കേസില്‍ പ്രതിയായിരുന്ന ഒരാളെങ്ങനെ സിപിഐഎമ്മില്‍ എന്ന ചോദ്യത്തിന് സിപി ഐഎം നേതാക്കളുടെ മറുപടി ഇങ്ങനെയാണ്. കഴിഞ്ഞു പോയ അധ്യായം, കോടതി ഉത്തരവും വിധിയുമൊക്കെ വന്നതല്ലേ, അതിന്റെ അപ്പുറത്ത് പോവേണ്ട പ്രശ്‌നം ഇപ്പോഴല്ലേ എന്നാണ് സിപിഐഎം നിലപാട്.

അതേ സമയം മുകുന്ദന്റെ സിപിഐഎം പ്രവേശനത്തില്‍ പ്രതികരണവുമായി അനില്‍ അക്കര എംഎല്‍എ രംഗതെത്തി.

തൃശ്ശൂരിലെ
ഒരു പ്രത്യേക തരം
പാര്‍ട്ടിക്ക്
അപൂര്‍വ്വ നേട്ടം.
രക്തസാക്ഷികളും,
പ്രതികളും ഇനി ഇവര്‍ക്ക് സ്വന്തം ??
രക്തസാക്ഷി -02
പ്രതികള്‍ -02, എന്നാണ് എംഎല്‍എയുടെ പ്രതികരണം.

തൃശ്ശൂരിലെഒരു പ്രത്യേക തരംപാർട്ടിക്ക് അപൂർവ്വ നേട്ടം.രക്തസാക്ഷികളും,പ്രതികളും ഇനി ഇവർക്ക് സ്വന്തം ?രക്തസാക്ഷി -02പ്രതികൾ -02

ANIL Akkara M.L.A द्वारा इस दिन पोस्ट की गई मंगलवार, 6 अक्तूबर 2020
Next Story

Popular Stories