എംകെ മുകുന്ദന് കോണ്‍ഗ്രസ് വിട്ടു; സിപിഐഎമ്മില്‍ ചേര്‍ന്നു
തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ടും തൃശ്ശൂര്‍ കോര്പ്പറേഷന് പ്രതിപക്ഷ നേതാവുമായ അഡ്വ. എംകെ മുകുന്ദന് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. കൗണ്‍സിലര്‍ സ്ഥാനം കൂടി രാജിവെച്ച അദ്ദേഹം ഇനി സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചു. ബിജെപിയുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുന്ന കോണ്‍ഗ്രസ് നടപടിയിലും നഗരവികസം അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് എംകെ മുകുന്ദന് പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ മേയര്‍മാരുടെ അഴിമതിയെയും സ്വജനപക്ഷപാതത്തെയും താന്‍ ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ കോര്‍പ്പറേഷനില്‍ നടക്കുന്ന വികസനപ്രവൃത്തനങ്ങളെ തടസ്സപ്പെടുത്തുന്നതും കൗണ്‍സിലില്‍ നിന്ന് […]

തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ടും തൃശ്ശൂര്‍ കോര്പ്പറേഷന് പ്രതിപക്ഷ നേതാവുമായ അഡ്വ. എംകെ മുകുന്ദന് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. കൗണ്‍സിലര്‍ സ്ഥാനം കൂടി രാജിവെച്ച അദ്ദേഹം ഇനി സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചു.
ബിജെപിയുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുന്ന കോണ്‍ഗ്രസ് നടപടിയിലും നഗരവികസം അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് എംകെ മുകുന്ദന് പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ മേയര്‍മാരുടെ അഴിമതിയെയും സ്വജനപക്ഷപാതത്തെയും താന്‍ ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ കോര്‍പ്പറേഷനില്‍ നടക്കുന്ന വികസനപ്രവൃത്തനങ്ങളെ തടസ്സപ്പെടുത്തുന്നതും കൗണ്‍സിലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും എതിര്‍ത്തു. ഇതോടെ ഇല്ലാത്ത ധാരണയുടെ പേരില്‍ പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനത്ത് നിന്നും തന്നെ നീക്കിയെന്നും എംകെ മുകുന്ദന് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ ബിജെപിക്ക് ആറ് സീറ്റ് നേടാനായത് ദുല്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസ് ഒത്തുകളിച്ചതിനാലാണ്. പിന്നീട് ബിജെപിയുമായി ചേര്‍ന്ന് ഭരണം കൈക്കലാക്കാനും നീക്കം നടത്തി. പൈതൃക സമരം നടത്തിയതും ബിജെപിയുമായുള്ള അവിശുദ്ധബന്ധമാണെന്നും എംകെ മുകുന്ദന് പറഞ്ഞു.