Top

പി.ജെ ജോസഫിന്റെ ലയനം തോട് ചെന്ന് ഓടയില്‍ ലയിക്കുന്നതിനു സമാനം: അഡ്വ.ജോസ് ടോം

പാലാ: സ്വന്തമായി പാര്‍ട്ടിയും ചിഹ്നവുമില്ലാതായ പിജെ ജോസഫ് ഇപ്പോള്‍ പിസി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കുന്നത് തോട് ചെന്ന് ഓടയില്‍ ലയിക്കുന്നതിനു സമാനമാണ് എന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി അഡ്വ.ജോസ് ടോം ആരോപിച്ചു. പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാനായിരുന്നു പിജെ ജോസഫിന്റെ ശ്രമം. ഈ ശ്രമവുമായി ഹൈക്കോടതിയില്‍ എത്തിയ ജോസഫിനെ സുപ്രീം […]

17 March 2021 1:56 AM GMT
സുജു ബാബു

പി.ജെ ജോസഫിന്റെ ലയനം തോട് ചെന്ന് ഓടയില്‍ ലയിക്കുന്നതിനു സമാനം: അഡ്വ.ജോസ് ടോം
X

പാലാ: സ്വന്തമായി പാര്‍ട്ടിയും ചിഹ്നവുമില്ലാതായ പിജെ ജോസഫ് ഇപ്പോള്‍ പിസി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കുന്നത് തോട് ചെന്ന് ഓടയില്‍ ലയിക്കുന്നതിനു സമാനമാണ് എന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി അഡ്വ.ജോസ് ടോം ആരോപിച്ചു. പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാനായിരുന്നു പിജെ ജോസഫിന്റെ ശ്രമം. ഈ ശ്രമവുമായി ഹൈക്കോടതിയില്‍ എത്തിയ ജോസഫിനെ സുപ്രീം കോടതിയും, ഹൈക്കോടതിയും വരെ ഓടിച്ചു വിടുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റ് പിടിച്ചു വാങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍, സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയതോടെ കടിച്ചതും പിടിച്ചതും ഇല്ലെന്ന അവസ്ഥയിലാണ് ഇപ്പോള്‍ പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് തങ്ങളാണ് എന്നു പറഞ്ഞ് ഓടി നടന്ന ജോസഫ് ഇപ്പോള്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ എല്ലാ സ്വതന്ത്ര ചിഹ്നങ്ങളും ഉപയോഗിച്ചു കഴിഞ്ഞു. കെ.എം മാണി സാറിന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ തങ്ങളാണ് എന്നാണ് ജോസഫ് വിഭാഗം പറഞ്ഞു നടന്നിരുന്നത്. സ്വന്തമായി പാര്‍ട്ടി പോലും ഇല്ലാതായ ഈ സാഹചര്യത്തിലും ഈ നിലപാട് ജോസഫ് തുടരുന്നുണ്ടോ എന്നു വ്യക്തമാക്കണം. സ്വന്തമായി പാര്‍ട്ടിയില്ലാതെ വ്യക്തിമാത്രമായി മാറിയ പി.സി തോമസില്‍ ചെന്ന് ജോസഫ് ലയിക്കുന്നത് തോട് ചെന്ന് ഓടയില്‍ ലയിക്കുന്നതിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story