ലോകായുക്തയടക്കം അധികാര പരിധി ലംഘിച്ചാല്‍ ചോദ്യം ചെയ്യപ്പെടുമെന്ന് നിയുക്ത അഡ്വ. ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ്
ലോകായുക്തയും മനുഷ്യാവകാശ കമ്മീഷനുമടക്കമുള്ള സംവിധാനങ്ങള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അവയുടെ അധികാര പരിധി ലംഘിച്ചാല്‍ ചോദ്യം ചെയ്യപ്പേടേണ്ടതാണെന്ന് നിയുക്ത അഡ്വ. ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ്. ഒരിക്കലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഉത്തരവുകളാണ് ഇത്തരം സമതികളുടേതെന്ന് കരുതുന്നില്ലന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് വേണമെന്ന ആവശ്യം അപ്രസക്തമാണ്. ഹൈക്കോടതി തന്നെ അതിനെ എതിര്‍ത്തതാണ്. വ്യക്തിപരമായി അത്തരം ആവശ്യത്തോട് വിയോജിപ്പാണുള്ളത്. സര്‍ക്കാരിന്റെ മികവ് നിയമമേഖലിയിലും തെളിഞ്ഞു കാണാനുള്ള പരിശ്രമമായിരിക്കും എ ജി ഓഫീസിന്റേത്. കാലഘട്ടത്തിനുസരിച്ച് ഈ സംവിധാനത്തില്‍ […]
21 May 2021 5:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോകായുക്തയും മനുഷ്യാവകാശ കമ്മീഷനുമടക്കമുള്ള സംവിധാനങ്ങള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അവയുടെ അധികാര പരിധി ലംഘിച്ചാല്‍ ചോദ്യം ചെയ്യപ്പേടേണ്ടതാണെന്ന് നിയുക്ത അഡ്വ. ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ്. ഒരിക്കലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഉത്തരവുകളാണ് ഇത്തരം സമതികളുടേതെന്ന് കരുതുന്നില്ലന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് വേണമെന്ന ആവശ്യം അപ്രസക്തമാണ്. ഹൈക്കോടതി തന്നെ അതിനെ എതിര്‍ത്തതാണ്. വ്യക്തിപരമായി അത്തരം ആവശ്യത്തോട് വിയോജിപ്പാണുള്ളത്. സര്‍ക്കാരിന്റെ മികവ് നിയമമേഖലിയിലും തെളിഞ്ഞു കാണാനുള്ള പരിശ്രമമായിരിക്കും എ ജി ഓഫീസിന്റേത്. കാലഘട്ടത്തിനുസരിച്ച് ഈ സംവിധാനത്തില്‍ പരിഷ്കരണങ്ങള്‍ വരുത്തും.
കെ ഗോപാലകൃഷ്ണക്കുറുപ്പ് (നിയുക്ത അഡ്വ. ജനറല്‍)
ഇതിനിടെ സംസ്ഥാനത്ത് കുറ്റമറ്റ പ്രോസിക്യുഷന് സംവിധാനം ഉറപ്പ് വരുത്തുമെന്ന് നിയുക്ത ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ. ടി എ ഷാജി പറഞ്ഞു. സത്യസന്ധവും നിക്ഷ്പക്ഷവും കാര്യക്ഷമവുമായ സംവിധാനം ഉറപ്പ് വരുത്താന്‍ പ്രോസിക്യൂഷന് സംവിധാനത്തിന്റെ ഭാഗമായവര്‍ക്ക് പരിശീലനം നടപ്പാക്കും. കേസുകളുടെ വിജയത്തിന്റെ അളവുകോല്‍ പലപ്പോഴും അന്വേഷണ ഏജന്‍സികളുടെ അന്വേഷണ മികവിന്റെ കൂടി പ്രതിഫലമാണ്. അതിന് കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൂടി കഴിയണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ അടക്കം എത്രയും വേഗം നീതി നടപ്പാക്കിയെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ രണ്ടാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിന് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭയ്ക്ക് ശേഷമായിരുന്നു സംസ്ഥാനത്തിന്റെ അഡ്വ. ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണകുറുപ്പിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി അഡ്വ. ടി എ ഷാജിയെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷനായി ശ്രീ വി കെ രാമചന്ദ്രനെയാണ് നിയമിച്ചിരിക്കുന്നത്.
ALSO READ: ‘തീരുമാനം നടപ്പാക്കി’ സത്യപ്രതിജ്ഞ പന്തല്‍ വാക്സിനേഷന് സെന്ററാക്കി