Top

‘മലപ്പുറം കേന്ദ്രീകരിച്ചുള്ള ബിസിനസ് ലോബിയുടെ അധികാര ദല്ലാള്‍’; ഇ പിയേക്കാള്‍ ജലീലിനുള്ള പ്രിവിലേജ് ഇതാണെന്ന് ഫൈസല്‍ ബാബു

മലപ്പുറം കേന്ദ്രീകരിച്ചുകൊണ്ടുള്ള ബിസിനസ്സ് ലോബിയുടെ ദല്ലാണ് കെ ടി ജലീല്‍ എന്ന് യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു. തിരൂരിലേയും താനൂരിലേയും പെരിന്തല്‍മണ്ണയിലേയും സ്ഥാനാര്‍ത്ഥികള്‍ അടക്കമുള്ള വലിയ ബിസിനസ് ലോബിയുടെ അധികാര ദല്ലാളാണ് അദ്ദേഹം. ജലീലിനെ സംരക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്. അതുകൊണ്ട് തന്നെ കെടി ജലീലിന് പ്രിവിലേജ് കിട്ടുന്നതില്‍ അത്ഭുതപെടേണ്ടതില്ലെന്നും ഫൈസല്‍ അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇ പി ജയരാജനെന്ന മുന്‍ നിര സിപിഐഎം നേതാവിന് കിട്ടാത്ത […]

10 April 2021 12:19 PM GMT

‘മലപ്പുറം കേന്ദ്രീകരിച്ചുള്ള ബിസിനസ് ലോബിയുടെ അധികാര ദല്ലാള്‍’; ഇ പിയേക്കാള്‍ ജലീലിനുള്ള പ്രിവിലേജ് ഇതാണെന്ന് ഫൈസല്‍ ബാബു
X

മലപ്പുറം കേന്ദ്രീകരിച്ചുകൊണ്ടുള്ള ബിസിനസ്സ് ലോബിയുടെ ദല്ലാണ് കെ ടി ജലീല്‍ എന്ന് യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു. തിരൂരിലേയും താനൂരിലേയും പെരിന്തല്‍മണ്ണയിലേയും സ്ഥാനാര്‍ത്ഥികള്‍ അടക്കമുള്ള വലിയ ബിസിനസ് ലോബിയുടെ അധികാര ദല്ലാളാണ് അദ്ദേഹം. ജലീലിനെ സംരക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്. അതുകൊണ്ട് തന്നെ കെടി ജലീലിന് പ്രിവിലേജ് കിട്ടുന്നതില്‍ അത്ഭുതപെടേണ്ടതില്ലെന്നും ഫൈസല്‍ അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇ പി ജയരാജനെന്ന മുന്‍ നിര സിപിഐഎം നേതാവിന് കിട്ടാത്ത പ്രിവിലേജ് കെ ടി ജലീലിന് കിട്ടുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെടേണ്ട. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പല സുപ്രധാന രഹസ്യങ്ങളും അറിയാവുന്നയാളാണ് കെ ടി ജലീല്‍. ജലീലിനെ തൊട്ടാല്‍ അത് പുറത്തു പറയുമെന്ന ഭീതിയുമുണ്ട്. അതുകൊണ്ടാണ് ബന്ധു നിയമനത്തിന്റെ പേരില്‍ ഇ പി ജയരാജനോട് പുറത്തുപോകാന്‍ പറഞ്ഞ പിണറായിക്കും സിപിഐഎമ്മിനും കെ ടി ജലീലിനെ സംരക്ഷിക്കേണ്ടി വരുന്നത്.

അഡ്വ. ഫൈസല്‍ ബാബു

ലജ്ജയുണ്ടെങ്കില്‍ കെ ടി ജലീല്‍ എത്രയും പെട്ടെന്ന് മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും യൂത്ത് ലീഗ് നേതാവ് ആവശ്യപ്പെട്ടു. ബന്ധുനിയമന വിവാദമുയര്‍ന്നത് മുതല്‍ ഇന്ന് വരെ കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ ജലീല്‍ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണം. ലോകായുക്ത നടത്തിയത് പരാമര്‍ശമല്ല, കൃത്യമായ നിര്‍ദ്ദേശവും പ്രഖ്യാപനവുമാണ്. മോഷണം നടത്തുന്നയാള്‍ക്കുണ്ടാകുന്ന ഒരു ആത്മവിശ്വാസ പ്രശ്നം ജലീലിനുണ്ടായെന്നും ലോകായുക്തയോട് അപേക്ഷിച്ചത് അതുകൊണ്ടാണെന്നും ഫൈസല്‍ ബാബു കൂട്ടിച്ചേര്‍ത്തു.

ഫൈസല്‍ ബാബു പറഞ്ഞത്

കെ ദാമോദരന്റെ പാര്‍ട്ടിയാണ് കേരള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന് അറിയപ്പെട്ടത്, അദ്ദേഹത്തിന്റെ തട്ടകം. പെരുന്തല്‍മണ്ണ എന്ന് പറയുന്നത് ഇ എം ശങ്കര നാരയണന്റെ തട്ടകമാണ്. തന്റെ സഹദര്‍മ്മണിക്ക് ഒരു ഓയില്‍ സാരി വേണം എന്ന് പറഞ്ഞപ്പോള്‍ കയ്യില്‍ പണമില്ലാത്തതിനാല്‍ ടെക്‌സ്റ്റൈല്‍സ് വ്യാപാരിയോട് അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നും ഞാന്‍ നിങ്ങള്‍ക്ക് കടം വീട്ടിക്കൊള്ളാം എന്റെ ഭാര്യക്ക് നിങ്ങളൊരു ഓയില്‍ സാരി കൊടുക്കണം എന്ന് പറഞ്ഞ ഇ എം ശങ്കരന്‍ നമ്പൂതിരിപാടിന്റെ, ഏലംകുളം മല നില്‍ക്കുന്ന മണ്ഡലം ഒരു വലിയ കോര്‍പ്പറേറ്റിന് വിറ്റിരിക്കുന്നു. താനൂരില്‍ മത്സരിച്ചത് ഒരു മുതലാളിയാണ്, തിരൂരില്‍ മത്സരിച്ചത് മറ്റൊരു മുതലാളിയാണ്. അങ്ങനെ മലപ്പുറത്ത് ഈ മുതലാളിമാരെ പിണറായി വിജയനുമായി ബന്ധിപ്പിക്കുന്ന പാലമാണ് കെ ടി ജലീല്‍. അധികാരത്തിന്റെ ദല്ലാളാണ് ഇദ്ദേഹം. പുറത്ത് ധാര്‍മ്മീകതയുടെ കുപ്പായമിട്ട്, സദാചാരത്തിന്റെ ലോഹയണിഞ്ഞ് ഈ ലോകത്തെ കപടന്മാരുടെ രാജാവാണദ്ദേഹമെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. അധികാരത്തിലേക്ക് വരുന്നതിന് അദ്ദേഹം ധാര്‍മ്മീകതയെ ഒരു ടൂളായി ഉപയോഗിച്ചു. അത് കൃത്യമായി കേരളത്തിന് മുന്നില്‍ വെളിപ്പെട്ടിരിക്കുകയാണ്.

Next Story