ഉമ്മന്‍ ചാണ്ടി വഞ്ചകനെന്ന് പോസ്റ്റ്; ഹാക്ക് ചെയ്തതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എ ഷാനവാസ് ഖാന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഏതോ വിരുതന്. ” ഉമ്മന്‍ചാണ്ടി വഞ്ചകന്… കൂടെ നില്ക്കുന്നില്ല, ഇനി എന്റെ പ്രവര്‍ത്തനം രമേശിന്റെ കൂടെയാണ്” ഷാനവാസ് ഖാന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്ത ആരോ ഇങ്ങനെ പോസ്റ്റിടുകയായിരുന്നു.

ഉമ്മന്‍ ചാണ്ടിയെ വഞ്ചകന് എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് താന്‍ പോസ്റ്റ് ചെയ്തത് അല്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എ ഷാനവാസ് ഖാന്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ അവകാശവാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മിഷണര്‍ക്കും സൈബര്‍ സെല്ലിനും ഷാനവാസ് ഖാന് പരാതി നല്കി. തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണിതെന്ന് ഷാനവാസ്ഖാന് ആരോപിച്ചു. ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായ വികലമാക്കുക എന്നതാണ് ഉദ്ദേശം. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും കൊല്ലം ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവ് പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റില്‍ വന്നത്
‘ ഉമ്മന്‍ചാണ്ടി വഞ്ചകന്… കൂടെ നില്ക്കുന്നില്ല, ഇനി എന്റെ പ്രവര്‍ത്തനം രമേശിന്റെ കൂടെയാണ്’
ഷാനവാസ് ഖാന്റെ വിശദീകരണം
‘കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വേദനാജനകമായ സംഭവത്തിന്റെ അടിസ്ഥാനതയിലാണ് ഇങ്ങനെ ഒരു ഫേസ്ബുക് പോസ്റ്റ് ഇടേണ്ടി വരുന്നത്.കാലങ്ങളായി ഉറച്ച ഒരേ ഒരു നിലപാടുമായി ധാർമിക രാഷ്ട്രീയ ജീവിതം നയിക്കുന്ന എനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ കൂടി അപവാദകരവും അസത്യവുമായ പ്രചാരണങ്ങൾ നടത്തുന്നവർ അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ചെയ്യുന്ന ഈ പ്രവർത്തികൾ യാതൊരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല.
1967 കാലഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസ രാഷ്ട്രീയ കാലം മുതൽ ശ്രീ ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ ഗുരുവുമായി തുടങ്ങിയ സൗഹൃദം , നിലപാട് എന്നിവ എന്തെങ്കിലും ഒരു രാഷ്ട്രീയ ലാഭത്തിനു വേണ്ടി ത്യജിക്കുന്ന ഒരാളല്ല ഞാൻ എന്ന് എന്നെ മനസ്സിലാക്കിയിട്ടുള്ള സുഹൃത്തുക്കൾക്ക് നന്നായി അറിയാം. സ്വാതന്ത്ര്യ സമര സേനാനിയായ ഒരു പിതാവിന്റെ മകൻ എന്ന രീതിയിൽ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സാമ്പത്തിക നേട്ടങ്ങളോ ലാഭേച്ഛയോ ഇല്ലാതെ രാഷ്ട്രീയം ഒരു സേവനമായി നടത്തുന്ന ആളാണ് ഞാൻ എന്ന് എന്റെ രാഷ്ട്രീയ എതിരാളികൾക്ക് പോലും അറിയാവുന്നതാണ്.
ജനങ്ങൾക്കിടയിൽ എന്റെ പ്രതിച്ഛായ വികലമാക്കാൻ നടത്തുന്ന ആസൂത്രിതമായ നീക്കങ്ങൾ മാത്രമാണിതെന്നും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഞാൻ ദയവായി അഭ്യർത്ഥിക്കുന്നു.’
അഡ്വക്കേറ്റ് എ. ഷാനവാസ്ഖാൻ