സിപിഐ നടപടിയെ കുറിച്ച് അറിയിച്ചിട്ടില്ലെന്ന് അഡ്വ. എ ജയശങ്കര്‍
സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയതായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ. എ ജയശങ്കര്‍. അംഗത്വം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ബ്രാഞ്ച് കമ്മിറ്റി ചേര്‍ന്നിരുന്നുവെന്നും എന്നാല്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് ജയശങ്കര്‍ പ്രതികരിച്ചത്. പെരുന്നാള്‍ ഇളവ്: കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് സിപിഐ നടപടി അറിയുന്നത് പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണെന്നും ഔദ്യോഗികമായി തന്നെ അറിയിച്ചില്ലെന്നും ജയശങ്കര്‍ പറഞ്ഞു. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി […]
20 July 2021 1:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയതായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ. എ ജയശങ്കര്‍. അംഗത്വം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ബ്രാഞ്ച് കമ്മിറ്റി ചേര്‍ന്നിരുന്നുവെന്നും എന്നാല്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് ജയശങ്കര്‍ പ്രതികരിച്ചത്.
സിപിഐ നടപടി അറിയുന്നത് പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണെന്നും ഔദ്യോഗികമായി തന്നെ അറിയിച്ചില്ലെന്നും ജയശങ്കര്‍ പറഞ്ഞു. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയിലും ചാനലുകളിലും സിപിഐേെയയും എല്‍ഡിഎഫിനേയും മോശമാക്കുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയതിനാണ് നടപടി.
‘നല്ല നിലയില്‍ തീര്‍ക്കണം’; സ്ത്രീ പീഡന പരാതി ഒതുക്കാന്‍ ഇടപെട്ട് മന്ത്രി എകെ ശശീന്ദ്രന്
ജനുവരിയിലാണ് അംഗത്വം പുതുക്കേണ്ടിയിരുന്ന ക്യാമ്പയിന് തീരുമാനിച്ചത്. തെരഞ്ഞെടുപ്പായതിനാല്‍ ജൂണിലേക്ക് മാറ്റുകയായിരുന്നു. 2020 ജൂലൈയില്‍ അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നല്കി. എന്നാല്‍ പിന്നീടും വിമര്‍ശനം തുടര്‍ന്നതോടെയാണ് നടപടിയെന്നാണ് സൂചന.
- TAGS:
- ADV A Jayasankar
- CPI