Top

മുസ്ലീം ജനവിഭാഗം മാന്യമായ കടുംബാസൂത്രണ പദ്ധതിക്ക് തയ്യാറാവണം: അസം മുഖ്യമന്ത്രി

മുസ്ലീം വിഭാഗം മാന്യമായ കുടുംബാസൂത്രണ പദ്ധതി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. പട്ടിണിയും നിരക്ഷരതയും മുസ്ലീം ജനവിഭാഗത്തില്‍ നിന്ന് തുടച്ചുനീക്കണമെങ്കില്‍ മാന്യമായ കടുംബാസൂത്രണ പദ്ധതി സ്വീകരിക്കണമെന്ന് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഒരുമാസം തികഞ്ഞതിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് വിവാദ പ്രസ്താവന ശര്‍മ്മ നടത്തിയത്. ‘വിയോജിപ്പുകളെ അടിച്ചമര്‍ത്താനാകില്ല, ഒപ്പമുണ്ടാവും’; ഐഷക്ക് പിന്തുണയറിച്ച് ഐഷി ഗോഷ് നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാരെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് വിവാദമായ വിശദീകരണം ശര്‍മ്മ നല്‍കിയത്. തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ എങ്ങനെയാണ് […]

11 Jun 2021 12:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലീം ജനവിഭാഗം മാന്യമായ കടുംബാസൂത്രണ പദ്ധതിക്ക് തയ്യാറാവണം: അസം മുഖ്യമന്ത്രി
X

മുസ്ലീം വിഭാഗം മാന്യമായ കുടുംബാസൂത്രണ പദ്ധതി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. പട്ടിണിയും നിരക്ഷരതയും മുസ്ലീം ജനവിഭാഗത്തില്‍ നിന്ന് തുടച്ചുനീക്കണമെങ്കില്‍ മാന്യമായ കടുംബാസൂത്രണ പദ്ധതി സ്വീകരിക്കണമെന്ന് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഒരുമാസം തികഞ്ഞതിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് വിവാദ പ്രസ്താവന ശര്‍മ്മ നടത്തിയത്.

‘വിയോജിപ്പുകളെ അടിച്ചമര്‍ത്താനാകില്ല, ഒപ്പമുണ്ടാവും’; ഐഷക്ക് പിന്തുണയറിച്ച് ഐഷി ഗോഷ്

നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാരെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് വിവാദമായ വിശദീകരണം ശര്‍മ്മ നല്‍കിയത്. തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ എങ്ങനെയാണ് ചെറിയ കടുംബം ഉണ്ടാക്കുകയെന്നത് പരിശീലിക്കണം. മുസ്ലീം ജനവിഭാഗം മാന്യമായ കടുംബാസൂത്രണ നിയമങ്ങള്‍ സ്വീകരിക്കുന്നത് അസമിലെ നിരവധി സാമൂഹികപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇതാണ് തനിക്ക് മുസ്ലീം ജനവിഭാഗത്തോട് പറയാനുള്ളത്. അവരുടെ പട്ടിണി മാറ്റാനും നിരക്ഷരത ഇല്ലാതാക്കാനും മുസ്ലീം ജനവിഭാഗം ജനസംഖ്യാവര്‍ദ്ധന നിയന്ത്രിക്കുക തന്നെ വേണമെന്നും അസം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുസ്ലീംവിഭാഗത്തിന്റെ വിദ്യാഭ്യാസം നേടുന്നതിനും പട്ടിണിമാറ്റുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ഒരിക്കലും പട്ടിണി മാറ്റാന്‍ അവര്‍ക്ക് കഴിയില്ലെന്നുമാണ് അസം മുഖ്യമന്ത്രിയുടെ ഇതുസംബന്ധിച്ച വിശദീകരണം.

ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന; പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ കൂടി; ആറുമാസത്തിനിടെ ഉയര്‍ന്നത് 11 രൂപ

അസമില്‍ 2011 സെന്‍സസ് പ്രകാരം 34.2 % മാണ് മുസ്ലീം ജനസംഖ്യ. ബംഗാളില്‍ നിന്ന് കുടിയേറിയ മുസ്ലീം വിഭാഗവും ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം അസമില്‍ കടുംബാസൂത്രണ നിയമങ്ങള്‍ ശക്തമാണ്. 2019ല്‍ നിലവില്‍ വന്ന നിയമപ്രകാരം രണ്ടുകുട്ടികളുള്ളവര്‍ക്കാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശനം സാധ്യമാവുകയുള്ളൂ. 2018ലെ അസം പഞ്ചായത്ത് നിയമപ്രകാരം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും മുന്‍ പറഞ്ഞ മാനദണ്ഡം ആവശ്യമാണ്.

Popular Stories

    Next Story