Top

‘കോന്നിയിലെ കൂട്ടുകെട്ട് യാഥാര്‍ത്ഥ്യമായാല്‍ സുരേന്ദ്രന് മഞ്ചേശ്വരം ഉറപ്പ്’; കോന്നിയില്‍ ബിജെപി നാലാമതായാലും അതിശയിക്കേണ്ടെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട: കോന്നിയിലെ സിപിഐഎം- ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട് യാഥാര്‍ത്ഥ്യമായാല്‍ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് അടുര്‍ പ്രകാശ് എംപി. കോന്നിയില്‍ സുരേന്ദ്രന്‍ യാതൊരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മൂന്നാമതെത്തിയ ബിജെപി അധ്യക്ഷന്‍ ഇത്തവണ നാലാമതെത്തിയാലും അതിശയിക്കേണ്ടതില്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കോന്നിയിലും മഞ്ചേശ്വരത്തുമായി മത്സരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മഞ്ചേശ്വരത്ത് ജയിപ്പിക്കുവാനുള്ള ധാരണയിലാണ് ബിജെപിയും സിപിഐഎമ്മും. അതിന് പ്രത്യുപകാരമായി […]

27 March 2021 5:04 AM GMT

‘കോന്നിയിലെ കൂട്ടുകെട്ട് യാഥാര്‍ത്ഥ്യമായാല്‍ സുരേന്ദ്രന് മഞ്ചേശ്വരം ഉറപ്പ്’; കോന്നിയില്‍ ബിജെപി നാലാമതായാലും അതിശയിക്കേണ്ടെന്ന് അടൂര്‍ പ്രകാശ്
X

പത്തനംതിട്ട: കോന്നിയിലെ സിപിഐഎം- ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട് യാഥാര്‍ത്ഥ്യമായാല്‍ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് അടുര്‍ പ്രകാശ് എംപി. കോന്നിയില്‍ സുരേന്ദ്രന്‍ യാതൊരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മൂന്നാമതെത്തിയ ബിജെപി അധ്യക്ഷന്‍ ഇത്തവണ നാലാമതെത്തിയാലും അതിശയിക്കേണ്ടതില്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കോന്നിയിലും മഞ്ചേശ്വരത്തുമായി മത്സരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മഞ്ചേശ്വരത്ത് ജയിപ്പിക്കുവാനുള്ള ധാരണയിലാണ് ബിജെപിയും സിപിഐഎമ്മും. അതിന് പ്രത്യുപകാരമായി കോന്നിയില്‍ ബിജെപി സിപിഐഎമ്മിന് വോട്ടു നല്‍കും.

അടുര്‍ പ്രകാശ്

കോന്നിയില്‍ മത്സരം നടക്കുന്നത് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. അതില്‍ വിജയിക്കാന്‍ പോകുന്നത് യുഡിഎഫായിരിക്കും. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമത്തിലാണ് പാര്‍ട്ടിയും മുന്നണിയുമുള്ളത്. പത്തനംതിട്ടയില്‍ തങ്ങള്‍ക്ക് മുന്നേറ്റമുണ്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും അടുര്‍ പ്രകാശ് പറഞ്ഞു.

മാധ്യമങ്ങള്‍ പുറത്തുവിടുന്ന സര്‍വ്വേകള്‍ വിശ്വസിക്കേണ്ട കാര്യമില്ലെന്നും അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ താന്‍ പരാജയപ്പടുമെന്നായിരുന്നു സര്‍വ്വേ എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ വിജയം തനിക്കായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം സര്‍വ്വേകളില്‍ കണ്ണടച്ച് വിശ്വസിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Popular Stories

    Next Story