Top

ദുഃഖ വെള്ളിയാഴ്ച്ചയിലെ മോദിയുടെ പ്രചാരണം: ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ദുഃഖ വെള്ളിയാഴ്ച്ചയിലെ ആരാധനക്രമങ്ങള്‍ പരിമിതപ്പെടുത്തണം എന്ന തീരുമാനം പ്രതിഷേധാര്‍ഹമെന്ന് അടൂര്‍ പ്രകാശ് എംപി. ഇത് ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. വിശുദ്ധവാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലൊന്നാണ് ദുഃഖ വെള്ളി ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നോമ്പുകാലത്തെ പരിപാവനമായ ദിനമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. വാഹനങ്ങള്‍ തടസ്സപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. രാവിലെ പത്തര മുതല്‍ ദേവാലയത്തിന് അകത്തേക്കോ പുറത്തേക്കോ […]

1 April 2021 11:11 AM GMT

ദുഃഖ വെള്ളിയാഴ്ച്ചയിലെ മോദിയുടെ പ്രചാരണം: ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് അടൂര്‍ പ്രകാശ്
X

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ദുഃഖ വെള്ളിയാഴ്ച്ചയിലെ ആരാധനക്രമങ്ങള്‍ പരിമിതപ്പെടുത്തണം എന്ന തീരുമാനം പ്രതിഷേധാര്‍ഹമെന്ന് അടൂര്‍ പ്രകാശ് എംപി. ഇത് ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. വിശുദ്ധവാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലൊന്നാണ് ദുഃഖ വെള്ളി ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നോമ്പുകാലത്തെ പരിപാവനമായ ദിനമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. വാഹനങ്ങള്‍ തടസ്സപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. രാവിലെ പത്തര മുതല്‍ ദേവാലയത്തിന് അകത്തേക്കോ പുറത്തേക്കോ ആരും പോകരുതെന്നത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

ഇത്തരം ഒരു സാഹചര്യം പള്ളികളിലേക്ക് പോകുന്ന വിശ്വസ സമൂഹത്തിന് പ്രതിസന്ധി സൃഷ്ടിക്കും. ഇത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. രാജ്യത്ത് എവിടെ പോകുന്നതിനും പ്രധാനമന്ത്രിക്ക് യാതൊരു തടസ്സവും ഇല്ല. എന്നാല്‍ അതിനുവേണ്ടി ദുഃഖവെളളിയിലെ ആരാധന ക്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ഏപ്രില്‍ രണ്ടിന് പത്തനംത്തിട്ടയില്‍ നരേന്ദ്ര മോദി പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് കേരളത്തിലെ ബിജെപി നേതൃത്വം ബുധനാഴ്ച്ച പറഞ്ഞിരുന്നു. ഒമ്പത് നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ സമ്മേളനത്തില്‍ എത്തുമെന്നും നേതൃത്വം അറിയിച്ചു. മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അടുര്‍ പ്രകാശ് എംപി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Popular Stories

    Next Story